വള്ളികുന്നം(ആലപ്പുഴ): സൗമ്യയെ അജാസ് കൊല്ലുമ്പോൾ ഒപ്പമുണ്ടായിരുന്നയാളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പി. അനീഷ് വി. കോരയ്ക്കാണ് അന്വേഷണച്ചുമതല.സൗമ്യ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിടാൻ അജാസ് ഉപയോഗിച്ച കാറിൽ ഒരു നീലഷർട്ടുകാരനും ഉണ്ടായിരുന്നെന്ന് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികൾ പറഞ്ഞിരുന്നു. സൗമ്യയെ വെട്ടിയും തീവെച്ചും കൊല്ലുന്നത് കണ്ടുനിന്ന ഇയാൾ സംഭവശേഷം സ്ഥലംവിട്ടെന്നായിരുന്നു വിവരം.കൃത്യംനടന്ന സ്ഥലത്തേക്ക് അജാസ് എത്തിയ കാറിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതിൽ തുറക്കാൻ കഴിയാത്തവിധം മതിലിനോടു ചേർത്താണു നിർത്തിയിരുന്നത്. ഡ്രൈവിങ് സീറ്റിൽനിന്ന് എതിർവശത്തെ വാതിൽവഴിയാണ് പ്രതി പുറത്തിറങ്ങിയതെങ്കിൽ സൗമ്യയ്ക്ക് ഓടിരക്ഷപ്പെടാൻ ഏറെസമയം ലഭിക്കുമായിരുന്നു.എന്നാൽ, സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തിയതിനു തൊട്ടുപിന്നാലെ അജാസ് കാറിൽ നിന്നിറങ്ങി ആക്രമിക്കുകയായിരുന്നു. കാറോടിച്ചത് മറ്റൊരാളാണെന്നാണ് ഇതിലൂടെ സംശയിക്കുന്നത്. ഈ സംശയം വ്യക്തമാക്കി സൗമ്യയുടെ ഭർത്തൃസഹോദരൻ ഷാജി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2XW50Zm
via
IFTTT
No comments:
Post a Comment