കല്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വെള്ളിയാഴ്ചയെത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പ്രത്യേക വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിലെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളിൽ പര്യടനം നടത്തും. തുടർന്ന് റോഡ് മാർഗം കല്പറ്റയിലെത്തും. ശനിയാഴ്ച വയനാട് ജില്ലയിൽ പര്യടനം നടത്തും. വയനാട്ടിൽ ആറ് സ്വീകരണയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ഞായറാഴ്ച തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തിയശേഷം പ്രത്യേക വിമാനത്തിൽ മടങ്ങും. Content Highlights:Rahul Gandhi, Wayanad
from mathrubhumi.latestnews.rssfeed http://bit.ly/2EUTeXA
via
IFTTT
No comments:
Post a Comment