ലഖ്‌നൗ: ദേവഭാഷയായ സംസ്‌കൃതത്തിലും വാര്‍ത്താക്കുറിപ്പുകള്‍ ഇറക്കാന്‍ തയ്യാറെടുത്ത് യുപി സര്‍ക്കാര്‍. സംസ്‌കൃതഭാഷയുടെ പ്രചരണാര്‍ത്ഥമാണ് ഇത്തരത്തില്‍ തയ്യാറെടുക്കുന്നത്. ഇതോടെ ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദ്ദു ഭാഷകള്‍ക്ക് പുറമെ സംസ്‌കൃതത്തിലും വാര്‍ത്താക്കുറിപ്പുകള്‍ ഇറങ്ങും.
തിങ്കളാഴ്ച്ച ഇത്തരത്തില്‍ ആദ്യത്തെ സംസ്‌കൃത വാര്‍ത്താക്കുറിപ്പ് വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ചൊവ്വാഴ്ചയാണ് ഇത്തരത്തില്‍ പ്രഖ്യാപനം ഉണ്ടായത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ എന്നിവയെല്ലാം ഇനിമുതല്‍ സംസ്‌കൃതത്തിലും പുറത്തിറങ്ങും. ലഖ്‌നൗ കേന്ദ്രമായുള്ള രാഷ്ട്രീയ സാന്‍സ്‌ക്രിറ്റ് സന്‍സ്താന്‍ ആണ് ആദ്യഘട്ടത്തില്‍ ഇവ പരിഭാഷപ്പെടുത്താന്‍ സഹായിക്കും.
അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന നീതി ആയോദ് യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസംഗം സംസ്‌കൃതത്തിലും പുറത്തിറക്കിയുരുന്നു. അതിന് വലിയ സ്വീകാര്യതയും ലബിച്ചിരുന്നു. രാജ്യത്തിന്റെ ഡിഎന്‍എയാണ് സംസ്‌കൃതം, എന്നാല്‍ ഇന്ന് അത് ചില പൂജാരിമാരിലേക്ക് ഒതുങ്ങി എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
from mangalam.com http://bit.ly/2L7DmFl
via IFTTT
No comments:
Post a Comment