കണ്ണൂര്‍: പാര്‍ട്ടിനേതാക്കളുടെ ആഡംബരഭ്രമം വീണ്ടും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. പ്രാദേശിക നേതാവു പണിത കൂറ്റന്‍ മാളികയുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. കെ.വി. പാലസ് എന്ന പേരില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വളപട്ടണം ഡിവിഷന്‍ മെമ്പറും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.വി. ഷക്കീല്‍ പണിത ആഡംബര വീടിന്റെയും ഗൃഹപ്രവേശനച്ചടങ്ങിന്റെയും വീഡിയോയാണു പുതിയ വിവാദത്തിനു തിരികൊളുത്തിയത്.
ഉന്നത നേതാക്കളുടെ സാന്നിധ്യവും ചിത്രീകരിച്ച വീഡിയോയാണു പ്രചരിക്കുന്നത്. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങ് നേതൃത്വത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ വെളിപ്പെടുത്തുന്നതാണെന്ന് അണികള്‍ ആരോപിക്കുന്നു. നേതാക്കളുടെ ജീവിതെശെലി സംബന്ധിച്ച് വലിയ ചര്‍ച്ചയാണ് ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത്. ഇത് സി.പി.എമ്മിനോട് അനുഭാവമുള്ള സാധാരണക്കാരെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നുമെന്നാണു കുറ്റപ്പെടുത്തല്‍.
[IMG]
ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കൂടി സാഹചര്യത്തില്‍ ആഡംബരഭ്രമത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുയരുന്നുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്റെ വീട് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളും വിവാദങ്ങളും പാര്‍ട്ടിയെ ഉലച്ചിരുന്നു.
അദ്ദേഹത്തിന്റെ വീടു കാണാന്‍ പോയ ഒഞ്ചിയത്തെ അഞ്ചു പ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. പിന്നീട് പിണറായിയുടെ വീടെന്ന പേരില്‍ കുന്നംകുളത്തെ ഒരു വിദേശമലയാളിയുടെ ആഡംബര വീടിന്റെ ദൃശ്യം പ്രചരിച്ചു. ഇതുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം വീട് പുതുക്കിപ്പണിപ്പോഴും വിവാദമായി. പിണറായിയും മകളും ബാങ്കില്‍നിന്നു വായ്പയെടുത്തതിന്റെയും പി.എഫില്‍നിന്നു ഭാര്യ വായ്പയെടുത്തതിന്റെയും വിവരങ്ങള്‍ പാര്‍ട്ടിപ്പത്രം പ്രസിദ്ധീകരിച്ചിരുന്നു.
[IMG]
[IMG]
[IMG]
from mangalam.com http://bit.ly/2XWSucb
via IFTTT
No comments:
Post a Comment