സുപ്രീം കോടതി അനുവദിച്ച സമയപരിധിയും തീര്‍ന്നു; കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 29, 2019

സുപ്രീം കോടതി അനുവദിച്ച സമയപരിധിയും തീര്‍ന്നു; കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍

തിരുവനന്തപുരം: പിരിച്ചുവിടല്‍ നടപടികള്‍ക്ക് സാവകാശം തേടി സമീപിച്ച സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതി അനുവദിച്ച സമയ പരിധിയും കഴിഞ്ഞതോടെ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും 2107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു. തെക്കന്‍ മേഖലയിലെ 1479 പേരെയും മധ്യമേഖലയില്‍ 257 പേരെയും വടക്കന്‍ മേഖലയില്‍ 371 പേരെയുമാണ് പിരിച്ചുവിട്ടത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍സ്ഥികള്‍ നല്‍കിയ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പിന്നാലെ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാല്‍ സര്‍ക്കാകാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെ.എസ്.ആര്‍.ടി.സി ഇന്നലെ ഉത്തരവിറക്കിയത്. എന്നാല്‍ ഇത്രയേറെ ജീവനക്കാര്‍ ഒരുമിച്ച് പുറത്ത് പോകുന്നതോടെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും 5,522 ജീവനക്കാരെ പിരിച്ചുവിട്ടതായി മന്ത്രി എ.കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെുള്ള കണക്കാണ് മന്ത്രി നിയമസഭയില്‍ അറിയിച്ചത്.

കോടതി നിര്‍ദേശമില്ലാതെ ആരേയും പിരിച്ചുവിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി ഇതുവരെ 562സ്ഥിരം ഡ്രൈവര്‍മാരേയും 762 സ്ഥിരം കണ്ടക്ടര്‍മാരേയും പിരിച്ചുവിട്ടിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം 4071 താല്‍ക്കാലിക കണ്ടക്ടര്‍മാരേയും പിരിച്ചുവിട്ടു. ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച ശേഷം ജോലിക്കു തിരിച്ചെത്താത്ത ജീവനക്കാരെ ഉള്‍പ്പെടുത്തിയതാണ് നടപിടി. സ്ഥിരപ്പെടുത്തി നിയമനം ലഭിച്ച 55 ഡ്രൈവര്‍മാരുടേയും 72 കണ്ടക്ടര്‍മാരുടേയും നിയമനം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റദ്ദാക്കിയതായും മന്ത്രി അറിയിച്ചു.



from mangalam.com https://ift.tt/2XHJ8nz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages