കുടകിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്; കരുതലുമായി അധികൃതർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 18, 2019

കുടകിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്; കരുതലുമായി അധികൃതർ

മംഗളൂരു: വ്യാഴാഴ്ചയോടെ കർണാടകയിൽ കാലവർഷം കനക്കുമെന്ന കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് കുടകിൽ മുൻകരുതലുകൾ കർശനമാക്കാൻ ഡെപ്യൂട്ടി കമ്മിഷണർ ആന്നീസ് കെ.ജോയ് നിർദേശിച്ചു. കഴിഞ്ഞ വർഷകാലത്ത് കർണാടകയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലയാണ് കുടക്. മണ്ണിടിച്ചിൽ രൂക്ഷമായ ഇവിടെ നൂറുകണക്കിന് വീടുകളാണ് തകർന്നിരുന്നത്. 147 പേർ മരിക്കുകയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഇത്തവണ മുൻകരുതൽ നടപടിയെടുക്കാൻ കമ്മിഷണർ നിർദേശിച്ചത്. ദുരന്തബാധിതപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. ദേശീയ പ്രകൃതി ദുരന്തനിവാരണസേന ഇതിതായി പ്രവർത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. പ്രകൃതിക്ഷോഭമുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാടകവീടുകളിൽ താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനും അവർക്ക് മൂന്നുമാസത്തെ വാടക നൽകാനും തീരുമാനിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കി. ഇതിനായി ബന്ധപ്പെട്ട വകുപ്പധികൃതരോട് റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. അസുഖബാധിതരെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്. പുനരധിവാസം, വാടകവീടുകളിൽ താമസിക്കുന്നവർക്ക് വാടക നൽകൽ, രോഗികളെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റൽ എന്നീ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാനും ഗ്രാമപ്പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണത്തിനായി മണ്ണുമാന്തി, ആംബുലൻസ് എന്നിവ ഒരുക്കിയതായും ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. content highlights:Kodagu heavy rain predicted


from mathrubhumi.latestnews.rssfeed http://bit.ly/2IouhG8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages