കട്ടപ്പന: റിമാന്‍ഡ് പ്രതി രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അട്ടമറിക്കാന്‍ പോലീസിന്റെ സംഘടിത ശ്രമം നടന്നതിന് തെളിവുകള്‍ പുറത്ത്. പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
രാജ്കുമാറിനെ അറസ്റ്റ് ചെയ്തതു മുതല്‍ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ രേഖകള്‍ തിരുത്തി. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് വനിതാപോലീസാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമവും നടന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ സ്ത്രീകളെ അറസ്റ്റ് ചെയ്തത് വനിതാ പോലീസ് ആയിരുന്നു.
എന്നാല്‍, രണ്ട് ജീപ്പ് പൊലീസെത്തിയാണ് രാജ്കുമാറിനെ പിടികൂടിയതെന്നായിരുന്നു ദൃക്‌സാക്ഷി ആലീസിന്റെ വെളിപ്പെടുത്തല്‍. നെടുങ്കണ്ടം പൊലീസ് രേഖകളില്‍ ഇക്കാര്യം മറച്ചുവച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖ വ്യാജമാണെന്ന് കണ്ടെത്തി. ജൂണ്‍ 13ന് സേറ്റേഷന്‍ ജാമ്യം നല്‍കിയെന്നും അങ്ങിനെയെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്കുമാര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നില്ലെന്ന് വരുത്തിതീര്‍ക്കുകയാണ് ലക്ഷ്യം.
അതേസമയം, രാജ്കുമാറിനെ പീരുമേട് ജയിലില്‍ എത്തിച്ചത് പ്രാഥമിക വൈദ്യ പരിശോധന റിപ്പോര്‍ട്ടില്ലാതെയെന്നും റിപ്പോര്‍ട്ട്. പരിശോധന റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ലെന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍.
വ്യാജ സ്‌കാനിങ്ങ് റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയതെന്ന് തെളിയു ന്നത്. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ഡോക്ടറുടെ പേരോ മറ്റ് വിശദാംശങ്ങളോ ഇല്ലായിരുന്നു. ആവശ്യമായ പരിശോധനകളും നിരീക്ഷണങ്ങളും ചെയ്യുന്നതിന് മുന്‍പെ പോലീസ് പ്രതിയുമായി മടങ്ങിയെന്നും ഡോക്ടര്‍ പറയുന്നു.
from mangalam.com https://ift.tt/2XBTCVp
via IFTTT
No comments:
Post a Comment