തൃശ്ശൂർ: രാജ്യത്ത് എഴുത്തും വായനയും അറിയാത്ത പ്രൈമറി കുട്ടികൾ അഞ്ചു കോടിയിലിലേറെയെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടുനയത്തിൽ പരാമർശം. മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് ഈ പ്രശ്‌നമെന്നാണ് നയം തയ്യാറാക്കിയ കസ്തൂരിരംഗൻ അധ്യക്ഷനായ കമ്മിഷന്റെ കണ്ടെത്തൽ. ഇത് തുടർന്നാൽ 2030-ഓടെ രാജ്യത്ത് എഴുത്തും വായനയും അറിയാതെ അഞ്ചാംക്ലാസ് പൂർത്തിയാക്കുന്നവരുടെ എണ്ണം 10 കോടി പിന്നിടുമെന്നും റിപ്പോർട്ടിലുണ്ട്. കാരണങ്ങൾ*രാജ്യത്ത് പ്രീപ്രൈമറി വിദ്യാഭ്യാസം വ്യാപകമല്ല* പോഷകാഹാരക്കുറവ് മൂലം ആരോഗ്യം മോശമാവുന്ന കുട്ടികളെ സ്കൂളുകളിൽ വിടാൻ രക്ഷിതാക്കൾ മടിക്കുന്നു.*താത്പര്യം ഉണർത്തുന്ന പാഠ്യപദ്ധതിയും പഠനരീതികളും രാജ്യത്തില്ല*യോഗ്യതയുള്ളവരും നല്ല പരിശീലനം കിട്ടിയവരുമായ അധ്യാപകരുടെ കുറവ്.കമ്മിഷന്റെ നിർദേശങ്ങൾ*പഠിതാക്കൾ തമ്മിലുള്ള ആശയവിനിമയം നിർബന്ധമാക്കണം*മുതിർന്ന ക്ലാസുകളിലെ കുട്ടികൾ താഴേ ക്ലാസിലുള്ള കുട്ടികളുമായി പഠനപരമായ ആശയവിനിമയത്തിന് സൗകര്യമൊരുക്കണം. മുതിർന്ന കുട്ടികൾ പഠിച്ച കാര്യങ്ങൾ താഴെ ക്ലാസിലെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ അവസരമൊരുക്കണം.* വിദഗ്‌ധ പരിശീലനം കിട്ടിയ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കണം*വിദ്യാസമ്പന്നരായവരിൽ ഒരാൾ ഒരു കുട്ടിയെ എങ്കിലും എഴുത്തും വായനയും പഠിപ്പിക്കുന്നതിന് സന്നദ്ധരാകണം. * മൂന്നു വയസ്സു മുതൽ രണ്ടാം ക്ലാസ് വരെ പ്രീ പ്രൈമറിയായി കണക്കാക്കണം. 3,4,5 ക്ലാസുകൾ പ്രൈമറിയായി കണക്കാക്കണം. പ്രീപ്രൈമറി കഴിയുമ്പോൾ ഭാഷ പറയാനും വായിക്കാനും ഉള്ള ശേഷി വികസിപ്പിച്ചാൽ മതിയാകും . കേരളം ഏറെ മുന്നിൽനാഷണൽ അച്ചീവ്‌മെന്റ് സർവേയിൽ കേരളത്തിലെ കുട്ടികൾ ദേശീയ ശരാശരിയെക്കാൾ ഏറെ മുന്നിലാണെന്ന് കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. സാമൂഹിക ശാസ്ത്രത്തിൽ മാത്രമാണ് കേരളം അല്പം പിന്നിലുള്ളത്. 3,5,8 എന്നീ ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് കഴിഞ്ഞ വർഷം സർവേ നടന്നത്. കേരളം ശരിയെന്ന് തെളിഞ്ഞുകേരളം അവലംബിച്ചുവരുന്ന വിദ്യാഭ്യാസനയം ശരിയെന്ന് കസ്തൂരിരംഗൻ കമ്മിഷന്റെ കരടു നയം തെളിവു നൽകുന്നു. ഇവിടെ പ്രൈമറി തലത്തിൽ നൽകുന്ന വിദ്യാഭ്യാസം രാജ്യത്തിന് മാതൃകയായി ഉയർത്തിക്കാട്ടാവുന്നതാണ്.-എൻ. ശ്രീകുമാർ, ജനറൽ സെക്രട്ടറി, ഓൾ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ.
from mathrubhumi.latestnews.rssfeed https://www.mathrubhumi.com/print-edition/kerala/article-1.3880832
via
IFTTT
No comments:
Post a Comment