രാജ്‌കുമാറിന്റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ , 'മര്‍ദനത്തില്‍ ആന്തരിക രക്‌തസ്രാവം; വാരിയെല്ലുകള്‍ക്കു പൊട്ടല്‍' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 27, 2019

രാജ്‌കുമാറിന്റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ , 'മര്‍ദനത്തില്‍ ആന്തരിക രക്‌തസ്രാവം; വാരിയെല്ലുകള്‍ക്കു പൊട്ടല്‍'

കട്ടപ്പന : റിമാന്‍ഡിലിരിക്കെ മരിച്ച രാജ്‌കുമാറിനു മര്‍ദനത്തേത്തുടര്‍ന്ന്‌ ഗുരുതരമായ ആന്തരികമുറിവുകളുണ്ടായെന്നും ഇതേത്തുടര്‍ന്നുള്ള ന്യൂമോണിയ ആണ്‌ മരണത്തിലേക്കു നയിച്ചതെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ക്രൂരമായ മര്‍ദനമാണ്‌ പോലീസ്‌ കസ്‌റ്റഡിയില്‍ രാജ്‌കുമാര്‍ നേരിട്ടതെന്ന ആരോപണങ്ങള്‍ ശരിവക്കുന്ന തരത്തിലാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌.
ആന്തരിക രക്‌തസ്രാവം ഉണ്ടായിട്ടും കൃത്യസമയത്ത്‌ ചികിത്സ ലഭ്യമാക്കാതിരുന്നതിനാലാണ്‌ ന്യൂമോണിയ പിടിപെട്ടതെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. മുറിവുകള്‍ പലതും പഴുത്ത നിലയിലായിരുന്നു. കാലുകളിലെ തൊലി അടര്‍ന്ന നിലയിലും. ഇരുകാലുകള്‍ക്കും ഗുരുതര പരുക്കേറ്റു. വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ടായിരുന്നുവെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.
ഹരിത ഫിനാന്‍സ്‌ തട്ടിപ്പുകേസിലെ പ്രതിയായ രാജ്‌കുമാറിനെ പൂര്‍ണ ആരോഗ്യവാനായിട്ടാണ്‌ പോലീസിന്‌ കൈമാറിയതെന്ന ദൃക്‌സാക്ഷിമൊഴിയും പുറത്തുവന്നതോടെ പോലീസിന്റെ പ്രതിരോധം കൂടുതല്‍ ദുര്‍ബലമായി. കുട്ടിക്കാനത്തുനിന്നു പിടികൂടിയ പ്രതിയെ 12ന്‌ വൈകിട്ട്‌ മൂന്നിന്‌ നെടുങ്കണ്ടം പോലീസിന്‌ കൈമാറുകയായിരുന്നുവെന്നാണ്‌ ദൃക്‌സാക്ഷി മൊഴി. രാജ്‌കുമാറിനെ കസ്‌റ്റഡിയിലെടുത്തത്‌ പതിനഞ്ചാം തീയതിയാണെന്നാണ്‌ പോലീസ്‌ വാദം.
നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷന്റെ ഒന്നാം നിലയിലുള്ള വിശ്രമമുറിയിലാണ്‌ ആക്രമണം നടന്നതെന്നാണ്‌ സൂചന. ഒരു എ.എസ്‌.ഐയും രണ്ട്‌ ഡ്രൈവര്‍മാരുമാണ്‌ മര്‍ദനത്തിന്‌ നേതൃത്വം നല്‍കിയതെന്നും സൂചനകളുണ്ട്‌. രാജ്‌കുമാറിന്റെ മൃതദേഹത്തിലെ തെളിവു നശിപ്പിക്കാന്‍ മോര്‍ച്ചറിയിലേക്ക്‌ മാറ്റുന്നത്‌ വൈകിപ്പിച്ചെന്നും ആക്ഷേപമുണ്ട്‌. ഇക്കാര്യങ്ങളും അന്വേഷിക്കാന്‍ ഡി.ജി.പി. നിര്‍ദേശിച്ചിട്ടുണ്ട്‌.
സംഭവത്തില്‍ നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനിലെ നാല്‌ ഉദ്യോഗസ്‌ഥരെക്കൂടി കഴിഞ്ഞദിവസം സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. സ്‌റ്റേഷനിലെ മുഴുവന്‍ പോലീസ്‌ ഉദ്യോഗസ്‌ഥരെയും സ്‌ഥലംമാറ്റാനും തീരുമാനമായിട്ടുണ്ട്‌. സ്‌റ്റേഷന്‍ റൈറ്റര്‍ റോയി പി. വര്‍ഗീസ്‌, അസിസ്‌റ്റന്റ്‌ റൈറ്റര്‍ ശ്യാം കുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സന്തോഷ്‌ വര്‍ഗീസ്‌, ബിജു ലൂക്കോസ്‌ എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
അനേ്വഷണ ഉദ്യോഗസ്‌ഥനായ കട്ടപ്പന ഡിവൈ.എസ്‌.പി. ഇന്നലെ നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനിലെത്തി ഉദ്യോഗസ്‌ഥരില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. നാലുദിവസം കസ്‌റ്റഡിയില്‍ സൂക്ഷിച്ച രാജ്‌കുമാറിന്റെ മരണത്തില്‍ പോലീസ്‌ ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്ന്‌ എന്തൊക്കെ വീഴ്‌ചയുണ്ടായി, ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്‌ഥര്‍, രാത്രിയില്‍ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്‌ഥര്‍ എന്നിങ്ങനെയുള്ള വിവരങ്ങളാണ്‌ പോലീസ്‌ സംഘം പരിശോധിക്കുന്നത്‌. ഹരിത ഫിനാന്‍സ്‌ വായ്‌പ തട്ടിപ്പ്‌ കേസും കുമാറിന്റെ മരണവും സംബന്ധിച്ച്‌ സംസ്‌ഥാന ക്രൈം ബ്രാഞ്ച്‌ വിഭാഗവും അനേ്വഷണം ആരംഭിച്ചിട്ടുണ്ട്‌. വരുംദിവസങ്ങളില്‍ ക്രൈം ബ്രാഞ്ച്‌ സംഘം നെടുങ്കണ്ടം സ്‌റ്റേഷനിലെത്തും.

ജയിലില്‍ എത്തിച്ചപ്പോഴും അവശന്‍: സൂപ്രണ്ട്‌

ഇടുക്കി: രാജ്‌കുമാറിനെ ജയിലില്‍ എത്തിച്ചപ്പോള്‍ അവശനായിരുന്നുവെന്ന്‌ പീരുമേട്‌ ജയില്‍ സൂപ്രണ്ട്‌.
രാത്രി 1.30നാണ്‌ ജയിലില്‍ എത്തിച്ചത്‌. പോലീസുകാര്‍ നിര്‍ബന്ധിച്ചാണ്‌ ജയിലില്‍ ആക്കിയതെന്നും സൂപ്രണ്ട്‌ പറയുന്നു.



from mangalam.com https://ift.tt/2ZUUS3z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages