സി.ഒ.ടി.നസീർ വധശ്രമം: മുഖ്യസൂത്രധാരനുണ്ടോയെന്ന അന്വേഷണം ഉടനില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 22, 2019

സി.ഒ.ടി.നസീർ വധശ്രമം: മുഖ്യസൂത്രധാരനുണ്ടോയെന്ന അന്വേഷണം ഉടനില്ല

തലശ്ശേരി: സി.പി.എം. മുൻ നേതാവ് സി.ഒ.ടി. നസീർ വധശ്രമക്കേസിൽ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറി എൻ.കെ. രാജേഷിന് പിന്നിലാരെങ്കിലുമുണ്ടോയെന്നുള്ള അന്വേഷണം ഉടനില്ല. ഗൂഢാലോചനയിൽ സഹായികളായ മറ്റു പ്രതികളിലേക്കാണ് ഇനിയുള്ള അന്വേഷണം. സൂത്രധാരനായി കരുതിയ പൊട്ടി സന്തോഷിനു പിറകിൽ രാജേഷായിരുന്നുവെന്നാണ് പോലീസിന്റെ പുതിയ കണ്ടെത്തൽ. രാജേഷിനെ ഒപ്പമിരുത്തി ചോദ്യംചെയ്തപ്പോഴാണ് സന്തോഷ് കുറ്റസമ്മതമൊഴി നടത്തിയത്. നസീറിനെ കൈകാര്യം ചെയ്യാൻ രാജേഷ് പറഞ്ഞതനുസരിച്ച് ആളുകളെ ഏൽപ്പിച്ചത് താനാണെന്ന് സന്തോഷ് പറഞ്ഞു. രാജേഷ് വാഹനത്തിലിരുന്ന് സന്തോഷുമായി സംസാരിച്ചതിന്റെയും കേസന്വേഷണത്തിൽ ഇടപെടാൻ ശ്രമിച്ചതിന്റെയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന്റെയും തെളിവുകളും പോലീസിന്റെ കൈവശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജേഷിന്റെ അറസ്റ്റ്. ശനിയാഴ്ച തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ രാജേഷിനെ ജൂലായ് അഞ്ചുവരെ റിമാൻഡുചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. ഗൂഢാലോചന നടത്തിയെന്നാണ് രാജേഷിനെതിരേയുള്ള കുറ്റം. കേസിലെ ഏഴുമുതൽ 11 വരെ പ്രതികളെ അറസ്റ്റുചെയ്യാനുണ്ട്. തനിക്ക് രാജേഷുമായോ മറ്റൊരു പ്രതിയായ പൊട്ടി സന്തോഷുമായോ യാതൊരു വ്യക്തിപരമായ പ്രശ്നങ്ങളുമില്ലെന്നാണ് നസീർ പറയുന്നത്. അതുകൊണ്ടുതന്നെ അക്രമത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നിൽ എ.എൻ. ഷംസീർ എം.എൽ.എ.യാണെന്നാണ് നസീറിന്റെ ആരോപണം. ഷംസീറും രാജേഷും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രയാണെന്ന് നാട്ടിലെല്ലാവർക്കും അറിയാമെന്ന് നസീർ പറഞ്ഞു. പുല്ല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായ രാജേഷ് ഷംസീറിന്റെ സന്തതസഹചാരിയും ഡ്രൈവറുമായിരുന്നു. ഷംസീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായിരുന്നു. രാജേഷ് അറസ്റ്റിലായതിനാൽ അന്വേഷണം ഷംസീറിലെത്തുമെന്നാണ് പ്രതീക്ഷയെന്നും നസീർ പറഞ്ഞു. ഹാജരായത് പാർട്ടി അഭിഭാഷകൻ പാർട്ടിക്ക് ബന്ധമില്ലെന്നു പറയുമ്പോഴും സി.പി.എം. അഭിഭാഷകനാണ് രാജേഷിനുവേണ്ടി കോടതിയിൽ ഹാജരായത്. നേരത്തേ ഇദ്ദേഹം തന്നെയാണ് പ്രതികളായ റോഷൻ ആർ. ബാബുവും സി. ശ്രീജിലും കോടതിയിൽ കീഴടങ്ങിയപ്പോഴും ഹാജരായത്. Content Highlights:COT Naseer murder attack case


from mathrubhumi.latestnews.rssfeed http://bit.ly/2WWkOPg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages