ഇത് എല്ലാവർക്കും ഒരനുഭവപാഠം- കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 22, 2019

ഇത് എല്ലാവർക്കും ഒരനുഭവപാഠം- കോടിയേരി

ബിനോയ് കോടിയേരിക്കെതിരായ ആരോപണം പരോക്ഷമായി സി.പി.എമ്മിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിഷയത്തിൽ പത്രസമ്മേളനം നടത്തി തന്റെയും പാർട്ടിയുടെയും നിലപാട് വിശദീകരിക്കുകയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വ്യക്തിപരമായി അഴിമതിയാരോപണം നേരിടേണ്ടിവന്നിട്ടില്ല. പക്ഷേ, കുടുംബാംഗങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിരന്തരം പാർട്ടിയും താങ്കളും മറുപടി പറയേണ്ടിവരുന്നു? അത്തരം പ്രശ്നങ്ങളുണ്ടാകും. പാർട്ടി സെക്രട്ടറിയായിരിക്കുന്നതുകൊണ്ടാണ് കുടുംബാംഗങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. എല്ലാവർക്കും ഒരനുഭവപാഠമാണിത്. ഈ പരാതി താങ്കളെയും അറിയിച്ചിരുന്നുവെന്ന് പറയുന്നുണ്ടല്ലോ? എന്നോട് ഇതേക്കുറിച്ച് ആരും സംസാരിച്ചിട്ടില്ല. താങ്കളുടെ ഭാര്യ മുംബൈയിൽ പോയി പരാതിക്കാരിയുമായി സംസാരിച്ചുവെന്ന് പറയുന്നുണ്ട്? അത് പരാതിയിൽ പറയുന്നൊരു കാര്യമാണല്ലോ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്. കോടതി പരിശോധിക്കട്ടെ. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ മറ്റ് നടപടികളിലേക്ക് കടന്ന് അഭിപ്രായം പ്രകടിപ്പിക്കുന്നത് ശരിയല്ല. മകൻ ഒളിവിലാണെന്നാണ് പറയുന്നത്? പോലീസ് അന്വേഷിച്ചുവരുന്നുണ്ടല്ലോ. മകൻ ആവശ്യമായ നിയമനടപടി നേരിടാൻ ഇപ്പോൾത്തന്നെ തയ്യാറായിട്ടുണ്ട്. അതിന്റെ ഭാഗമായി മുൻകൂർ ജാമ്യഹർജി കൊടുത്തതായിട്ടാണ് പുറത്തുവന്ന വാർത്ത. ബിനോയ് കോടിയേരി എവിടെയാണ്? അവൻ കുടുംബമായി താമസിക്കുന്നയാളാണ്. അവന്റെ പിന്നാലെ ഞാൻ എപ്പോഴും പോകുന്നയാളാണെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നോ. മകനെ വിളിച്ചിരുന്നോ? അവൻ ഒളിവിലാണോ? ഞാനവനെ വിളിക്കാൻ ശ്രമിക്കേണ്ട കാര്യമില്ല. അവനെ കണ്ടുപിടിക്കാൻ രാജ്യത്ത് നിയമപരമായ സംവിധാനങ്ങളുണ്ട്. അത് ഉപയോഗിച്ച് കണ്ടെത്തട്ടെ. ഞാൻ മുംബൈ പോലീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പോലീസ് ഓഫീസറല്ല. അവന്റെ നിരപരാധിത്വം അവൻ കോടതിയിലാണ് തെളിയിക്കേണ്ടത്. ബിനോയ് എവിടെയാണിപ്പോൾ? അത് സംബന്ധിച്ച് ഞാൻ പറഞ്ഞുകഴിഞ്ഞു. എന്നെക്കൊണ്ട് ഉത്തരം പറയിപ്പിച്ചേ അടങ്ങൂവെന്ന മട്ടിലാണോ? പോലീസ് ഓഫീസർ ചോദ്യം ചെയ്യുന്നതുപോലെ മാധ്യമപ്രവർത്തകർ ചോദ്യംചെയ്താൽ ബുദ്ധിമുട്ടാകും. ബിനോയ് ഇങ്ങനെ തെറ്റുചെയ്യുമെന്ന് കരുതുന്നുണ്ടോ? ഇപ്പോൾ ആരോപണം വന്നിരിക്കയല്ലേ. ആരോപണം പരിശോധിച്ച് അതിന്റെ നിജസ്ഥിതി കണ്ടെത്തട്ടെ. അതുസംബന്ധിച്ച് എന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയല്ല. കോടിയേരി ബാലകൃഷ്ണന്റെ മക്കളായതുകൊണ്ട് സംരക്ഷണം കിട്ടുമെന്നതുകൊണ്ടാണ് ഇത്തരത്തിൽ തെറ്റുചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നതെന്ന് പ്രതിപക്ഷം അടക്കം ആരോപിക്കുന്നുണ്ട്? ഇതിന് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. മറുപടി പറയാൻ അറിയാത്തതുകൊണ്ടല്ല. പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടോ? അത്തരം കാര്യങ്ങളൊക്കെ കോടതിയിലിരിക്കുന്നതല്ലേ. അതേക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നത് ശരിയല്ലല്ലോ. പരാതിസംബന്ധിച്ചുള്ള കാര്യങ്ങൾ നൽകുന്നത് പി.ആർ.ഏജൻസി വഴിയാണെന്ന് വാർത്തകളുണ്ട്? അത്തരം വാർത്തകൾ പുറത്തുവരുന്നുണ്ട്. അതേക്കുറിച്ച് ഞാൻ ഇപ്പോൾ പ്രതികരിക്കുന്നില്ല. മഹാരാഷ്ട്രയിൽ ബി.ജെ.പി. സർക്കാരാണ്. അവരുടെ പ്രതികാര നടപടിയാണോ? അതു സംബന്ധിച്ചൊന്നും ഇപ്പോൾ പ്രതികരിക്കുന്നില്ല. കോടതിയിലിരിക്കുന്ന കേസാണ്. കോടതി തീരുമാനിക്കട്ടെ. പാർട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടോ? എനിക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. കേസ് വന്നപ്പോഴാണ് മറ്റുകാര്യങ്ങൾ അന്വേഷിക്കുന്നത്. ചികിത്സയിലായിരുന്നപ്പോൾ മകൻ കാണാൻ വന്നിരുന്നു. ദിവസേന അവനെ കാണാറില്ല. ഞാൻ കുറച്ചുദിവസങ്ങളായി അവനെ കണ്ടിട്ടില്ല. കോടതിയിൽനിന്ന് ഈ പ്രശ്നം വന്നശേഷം അവനെ കണ്ടിട്ടില്ല. അതൊക്കെ മുംബൈ പോലീസ് പരിശോധിക്കേണ്ട കാര്യമല്ലേ. Content Highlights:kodiyeri, binoy kodiyeri sexual assault case


from mathrubhumi.latestnews.rssfeed http://bit.ly/2xbMjF7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages