കോട്ടയം: കോട്ടയത്ത് ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കെതിരെയും ചികിത്സാപ്പിഴവിനും കേസ്. കോട്ടയം മെഡിക്കല്‍ കോളജിനെതിരെയും രണ്ട് സ്വകാര്യ ആശുപത്രിക്കെതിരെയും ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.
കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ഇന്നലെ മെഡിക്കല്‍ കോളജിലും രണ്ട് സ്വകാര്യ ആശുപത്രിയിലുമായി ചികിത്സാ നിഷേധിച്ചതിനെത്തുടര്‍ന്ന് മരിച്ചത്. രോഗിയുടെ ബന്ധുക്കളുടെ ആരോപണത്തില്‍ റിപ്പോര്‍ട്ട് നല്‍കുവാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ വിഭ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.
ഗുരുതരാവസ്ഥയിലുള്ള രോഗി ആംബുലന്‍സിലുള്ള കാര്യം മെഡിക്കല്‍ കോളജിലെ പിആര്‍ഒ ഡോക്ടര്‍മാരെ അറിയിക്കാതെ വീഴ്ചയാണ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ പുറത്തിറങ്ങി പരുശോധിക്കാത്തത് അവര്‍ക്ക് കൃത്യമായി വിവരം കിട്ടാ ത്തതിനാലാണെന്നും സൂപ്രണ്ട് വിശദീകരിച്ചു.
62 വയസ്സുകാരനായ ജേക്കബ് എച്ച്‌വണ്‍ എന്‍വണ്‍ പനി ബാധിച്ചാണ് അശുപത്രിയില്‍ എത്തിയതെങ്കിലും വെന്റിലേറ്റര്‍ ലഭിക്കാത്തതിനാല്‍ പ്രവേശിപ്പിക്കാതെവിടുകയായിരുന്നു.
from mangalam.com http://bit.ly/2XwI0jw
via IFTTT
No comments:
Post a Comment