'കാലു പിടിച്ച് ഞാന്‍ പറഞ്ഞതാ, ഡോക്ടറെ ഒന്നു വന്നു നോക്കെന്ന്, കേട്ടില്ല, ദേ പപ്പ മരിച്ചു കിടക്കുവാ എന്നിട്ട് പോലും ഇതുവരെ ആരും വന്നു നോക്കിയിട്ടില്ല... അത്ര സീരിയസായിട്ടാ പപ്പയെ ഇവിടെ കൊണ്ടുവന്നത്'; മകളുടെ നെഞ്ചുപൊട്ടിയ കരച്ചിലില്‍ തേങ്ങി ഏവരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 5, 2019

'കാലു പിടിച്ച് ഞാന്‍ പറഞ്ഞതാ, ഡോക്ടറെ ഒന്നു വന്നു നോക്കെന്ന്, കേട്ടില്ല, ദേ പപ്പ മരിച്ചു കിടക്കുവാ എന്നിട്ട് പോലും ഇതുവരെ ആരും വന്നു നോക്കിയിട്ടില്ല... അത്ര സീരിയസായിട്ടാ പപ്പയെ ഇവിടെ കൊണ്ടുവന്നത്'; മകളുടെ നെഞ്ചുപൊട്ടിയ കരച്ചിലില്‍ തേങ്ങി ഏവരും

'കാലു പിടിച്ച് ഞാന്‍ പറഞ്ഞതാ. ഡോക്ടറെ ഒന്നു വന്നു നോക്കെന്ന്. കേട്ടില്ല. ദേ പപ്പ മരിച്ചു കിടക്കുവാ എന്നിട്ട് പോലും ഇതുവരെ ആരും വന്നു നോക്കിയിട്ടില്ല... അത്ര സീരിയസായിട്ടാ പപ്പയെ ഇവിടെ കൊണ്ടുവന്നത്... അരമണിക്കൂറോളം ഡോക്ടര്‍മാരുടെയും പിആര്‍ഒയുടെ അടുത്ത് പപ്പയുടെ അവസ്ഥ പറഞ്ഞതാ... പക്ഷേ..ഒന്നു വന്നു നോക്കാന്‍ പോലും അവര്‍ തയാറായില്ല. ഇവിടെ കിടക്കയില്ല നിങ്ങള്‍ കൊണ്ടുപൊയ്ക്കോ എന്നാണ് പറഞ്ഞത്. സിപിആര്‍ എങ്കിലും കൊടുത്തിരുന്നേ പപ്പ രക്ഷപ്പെട്ടേനെ..' കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികിത്സ ലഭിക്കാതെ ആംബുലന്‍സില്‍ കിടന്ന് മരിച്ചയാളുടെ മകളുടെ നെഞ്ചുരുകുന്ന വേദനയാണിത്.

മൂന്ന് ആശുപത്രികളില്‍ എത്തിച്ചിട്ടും തിരിഞ്ഞ് ഡോക്ടര്‍മാരോ മറ്റ് ഉദ്യോഗസ്ഥരോ ഒന്ന് തിരിഞ്ഞ് പോലും നോക്കാതിരുന്നതിനെ തുടര്‍ന്ന് ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. മകള്‍ റെനിയുടെ നെഞ്ച് പൊട്ടിയുള്ള കരച്ചില്‍ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മുറ്റത്ത് മുഴങ്ങി കേള്‍ക്കാം. കിടക്ക ഒഴിവില്ലെന്ന കാരണം പറഞ്ഞായിരുന്നു ആശുപത്രികള്‍ ജേക്കബിന്റെ ചികിത്സ ഏറ്റെടുക്കാതിരുന്നത്. മൂന്ന് ആശുപത്രികളില്‍ എത്തിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്ന് മകള്‍ റെനി പറയുന്നു. രോഗിയെ ആംബുലന്‍സില്‍ എത്തി ഒന്ന് പരിശോധിക്കാനോ നോക്കാനോ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല.

ഇന്നലെ ഉച്ചയ്ക്ക് 2.10 നാണ് കട്ടപ്പനയില്‍ നിന്നും രോഗിയെ മെഡിക്കല്‍ കോളജിലെത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല. പിന്നീട് കൊണ്ടുപോയ രണ്ട് സ്വകാര്യ ആശുപത്രികളും ഇവരെ കയ്യൊഴിഞ്ഞു. നാലുമണിക്ക് വീണ്ടും തിരികെ മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിച്ചപ്പോഴും പ്രവേശിപ്പിച്ചില്ല. ഇതോടെ ആംബുലന്‍സില്‍ കിടന്ന് ജേക്കബ് തോമസ് മരിച്ചു.



from mangalam.com http://bit.ly/2MrwZi3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages