ശബരിമല: മിഥുനമാസപൂജകൾക്കായി ശബരിമല നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. മറ്റ് വിശേഷാൽപൂജകളില്ല. ഞായറാഴ്ച പുലർച്ചെ പതിവുപൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ടാകും. 20-ന് രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 450 പോലീസുകാരെ നിയോഗിച്ചു. സന്നിധാനത്ത് എസ്.പി.ക്കും പമ്പയിലും നിലയ്ക്കലും ഡിവൈ.എസ്.പി.മാർക്കുമാണ് ചുമതല. Content Highlights:Sabarimala Nada opens today
from mathrubhumi.latestnews.rssfeed http://bit.ly/31yCkrB
via
IFTTT
No comments:
Post a Comment