ലണ്ടൻ: കാലാവസ്ഥാ വ്യതിയാനവിഷയത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യയ്ക്കുമെതിരേ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലും റഷ്യയിലും ചൈനയിലും ശുദ്ധവായുവോ വെള്ളമോ ഇല്ലെന്നും ഈ രാജ്യങ്ങൾ പരിസ്ഥിതിയോടുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ലെന്നും ബ്രിട്ടീഷ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. എല്ലാ കണക്കുകളുടെയും അടിസ്ഥാനത്തിൽ നോക്കുമ്പോൾ യു.എസിലാണ് ഏറ്റവും വൃത്തിയുള്ള കാലാവസ്ഥയുള്ളത്. അത് കൂടുതൽ മെച്ചപ്പെട്ടുവരുകയുമാണ്. ചൈനയിലും ഇന്ത്യയിലും റഷ്യയിലും പിന്നെ മറ്റ് കുറെ രാജ്യങ്ങളിലും നല്ല വായുവോ വെള്ളമോ ഇല്ല. മലിനീകരണത്തെക്കുറിച്ചോ ശുചിത്വത്തെക്കുറിച്ചോ അവർക്ക് ബോധവുമില്ല. ചില നഗരങ്ങളിൽ ശ്വസിക്കാൻപോലുമാകില്ല. ഞാൻ ആ നഗരങ്ങളുടെ പേര് പറയുന്നില്ല. പക്ഷേ, എനിക്കതറിയാം. അവർ ഉത്തരവാദിത്വം നിറവേറ്റുന്നില്ല' -പാരീസ് ഉടമ്പടിയിൽ നിന്നുള്ള യു.എസിന്റെ പിന്മാറ്റം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. ബ്രിട്ടനിൽ ചാൾസ് രാജകുമാരനുമായും അദ്ദേഹം ചർച്ച നടത്തി. ഇരുവരുമായുള്ള ചർച്ച ഒന്നരമണിക്കൂർ നീണ്ടുവെന്നും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താത്പര്യമുള്ളയാളാണ് ചാൾസ് രാജകുമാരനെന്നും ട്രംപ് പറഞ്ഞു. Content Highlights:Donald Trump, India, China, Russia
from mathrubhumi.latestnews.rssfeed http://bit.ly/2EX0wKv
via
IFTTT
No comments:
Post a Comment