തിരുവനന്തപുരം: സംസ്ഥാനത്തു കാലവര്‍ഷം ഇന്നെത്തുമെന്നു പ്രതീക്ഷ. നാളെ മുതല്‍ മൂന്നു ദിവസത്തേക്കു ശക്തമായ മഴയ്ക്കു സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെത്തുടര്‍ന്നു വിവിധ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം നാളെ ശക്തി പ്രാപിക്കുമെന്നും കേരള- കര്‍ണാടക തീരത്ത് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങാനാണു സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
പത്തിനു തൃശൂര്‍ ജില്ലയിലും 11-ന് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമോ (115 മി.മീ. വരെ) അതിശക്തമോ (115 മി.മീ. മുതല്‍ 204.5 മി.മീ. വരെ) ആയ മഴയ്ക്കാണു സാധ്യത. ജാഗ്രത പാലിക്കാനും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നത് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങളാണു റെഡ് അലെര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും പത്തിനു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 11-നു കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്കു സാധ്യതയുണ്ട്. ഇന്നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും പത്തിനു കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും 11-നു വയനാട് ജില്ലയിലും യെലോ അലെര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണു സാധ്യത.
from mangalam.com http://bit.ly/2WREKSK
via IFTTT
No comments:
Post a Comment