വേനൽ മഴ പെയ്തത് പകുതിമാത്രം; കാലവർഷം വ്യാഴാഴ്ചയെത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 3, 2019

വേനൽ മഴ പെയ്തത് പകുതിമാത്രം; കാലവർഷം വ്യാഴാഴ്ചയെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി വേനൽമഴ പ്രതീക്ഷിച്ചതിനെക്കാൾ കുറവ്. മാർച്ച് ഒന്നുമുതൽ മേയ് 31 വരെ സാധാരണ ലഭിക്കേണ്ടതിനെക്കാൾ പകുതി മഴ മാത്രമാണ് ലഭിച്ചത്. 55 ശതമാനത്തിന്റെ കുറവാണ് ഇക്കുറിയുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 379.7 മില്ലീമീറ്റർ ലഭിക്കേണ്ടയിടത്ത് 169.6 മില്ലീമീറ്റർ മാത്രമായിരുന്നു പെയ്തത്. വയനാട് ഒഴികെയുള്ള ജില്ലകളിലാണ് കാര്യമായ മഴക്കുറവുണ്ടായത്. കാലവർഷം ജൂൺ ആറിനെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴതന്നെയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽവരെ കാറ്റു വിശാമെന്നും മുന്നറിയിപ്പുണ്ട്. വേനൽമഴ ഏറ്റവും കുറവ് ലഭിച്ചത് കാസർകോട്ടാണ്. 272.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് ലഭിച്ചത് 64 മില്ലിമീറ്റർ മാത്രം. ആലപ്പുഴയിലും സമാനമായ സ്ഥിതിയായിരുന്നു. 477.8 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 108.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. രണ്ടുജില്ലകളിലും ശരാശരി ലഭിക്കേണ്ട മഴയെക്കാൾ 77 ശതമാനം കുറവ്. വയനാട് ജില്ലയിൽ കാര്യമായി മഴ ലഭിച്ചു. ഇവിടെ ശരാശരി ലഭിക്കേണ്ട മഴയുടെ രണ്ടുശതമാനം മാത്രമാണ് കുറവ്. കണ്ണൂർ ജില്ലയിൽ 76 ശതമാനവും കോഴിക്കോട് 75 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വേനൽക്കാലത്ത് പെയ്ത മഴ ശരാശരിയിൽനിന്ന് 37 ശതമാനം അധികമായിരുന്നു. content highlights:south west monsoon to reach kerala by wednesday


from mathrubhumi.latestnews.rssfeed http://bit.ly/319fUx0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages