ബാലഭാസ്‌കറിന്റെ മരണം: സമഗ്രാന്വേഷണത്തിന് ഡി.ജി.പി. ഉത്തരവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 3, 2019

ബാലഭാസ്‌കറിന്റെ മരണം: സമഗ്രാന്വേഷണത്തിന് ഡി.ജി.പി. ഉത്തരവിട്ടു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണത്തിന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘം ബാലഭാസ്കറിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ബാലഭാസ്കറിന്റെ അച്ഛൻ കെ.സി. ഉണ്ണിയുടെയും ആരോപണങ്ങൾ ഉന്നയിച്ച ബന്ധു പ്രിയ അടക്കമുള്ളവരുടെയും മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണുവിനെയും പ്രകാശൻ തമ്പിയെയും സംശയമുണ്ടെന്ന് ഇവർ പറഞ്ഞു. അപകടസമയത്തു നൽകിയ പരാതി ഇവരെക്കൂടി ഉദ്ദേശിച്ചാണ്. അപകടം കഴിഞ്ഞ നിമിഷംമുതൽ ഇവരുടെ പ്രവർത്തനങ്ങളിൽ സംശയമുണ്ടായിരുന്നു. എന്നാൽ, ബാലഭാസ്കറിന്റെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ഇതൊന്നും ശ്രദ്ധിച്ചില്ല. പ്രകാശന്റെ പെരുമാറ്റത്തെക്കുറിച്ചുണ്ടായ സംശയം ആദ്യം അന്വേഷിച്ച ആറ്റിങ്ങൽ ഡിവൈ.എസ്.പിയോടു പറഞ്ഞിരുന്നെന്നും ഉണ്ണി പറഞ്ഞു. ജിമ്മിലെ പരിശീലകനാണെന്ന് പറഞ്ഞാണ് പ്രകാശൻ തമ്പി ബാലഭാസ്കറിനെ പരിചയപ്പെട്ടത്. കോളേജ് പഠനകാലം മുതൽ വിഷ്ണുവിനെ ബാലഭാസ്കറിന് പരിചയമുണ്ട്. വാഹനമോടിച്ചത് അർജുനാണെന്ന് ആദ്യം സമ്മതിച്ചതാണെന്നും പിന്നീടിയാൾ മാറ്റിപ്പറയുകയാണെന്നും ബാലഭാസ്കറിന്റെ അച്ഛൻ പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്ണനാണ് മൊഴിയെടുത്തത്. വാഹനം ഓടിച്ചത് അർജുൻതന്നെയാണെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും പറഞ്ഞിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ അർജുനും കാറോടിച്ചത് താൻ തന്നെയാണെന്നും ഉറങ്ങിപ്പോയെന്നും പറ്റിപ്പോയെന്നുമെല്ലാം തന്റെ അമ്മയോടും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മൊഴിമാറ്റിയത് എന്തിനാണെന്ന് അറിയില്ലെന്ന് ലക്ഷ്മിയും പറയുന്നു. content highlights:dgp orders inquiry about balabhaskar death


from mathrubhumi.latestnews.rssfeed http://bit.ly/2Kr7oDA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages