പാലക്കാട്: ബെംഗളൂരുവിൽനിന്ന് കൊട്ടാരക്കരയിലേക്കുവന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. പാലക്കാട് നല്ലേപ്പള്ളിയിൽവച്ച് ബസ് വയലിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ നാലിന് ആയിരുന്നു അപകടം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച രാത്രി ബെംഗളൂരുവിൽനിന്ന് പാലക്കാട്ടേക്ക് തിരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്.നാൽപ്പതോളം പേരാണ് ബസ്സിലുണ്ടായിരുന്നത്. ബസ്സിന്റെ ചില്ലുകൾ പൊട്ടിച്ചാണ് പരിക്കേറ്റവരിൽ പലരെയും നാട്ടുകാർ പുറത്തെടുത്തത്. പിന്നീട് അഗ്നിശമന സേനയെത്തി ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മുഴുവൻ പേരെയും പുറത്തെത്തിച്ചു. ബെംഗളൂരുവിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരുന്ന ബസ്സുകൾ സാധാരണ വാളായാർ വഴിയാണ് സഞ്ചരിക്കുന്നത്. എന്നാൽ, അപകടത്തിൽപ്പെട്ട ബസ് ചിറ്റൂർ ഭാഗത്തുകൂടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. Content Highlights:Bus accident, Palakkad, Bengaluru - Kottarakkara
from mathrubhumi.latestnews.rssfeed http://bit.ly/2WjZWRz
via
IFTTT
No comments:
Post a Comment