ഹോളണ്ടിനെ വീഴ്ത്തി പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 9, 2019

ഹോളണ്ടിനെ വീഴ്ത്തി പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം

പോർട്ടോ: ഹോളണ്ടിനെ മറികടന്ന് പ്രഥമ യുവേഫ നാഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്. എതിരില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗൽ ഹോളണ്ടിനെ പരാജയപ്പെടുത്തിയത്. 60-ാം മിനിറ്റിൽ 22-കാരനായ ഗോൺകാലോ ഗുയെഡസാണ് പറങ്കിപ്പടയുടെ വിജയഗോൾ നേടിയത്. പോർച്ചുഗലിനായി കഴിഞ്ഞ എട്ടു കളികളിൽ ഗുയെഡസ് നേടുന്ന മൂന്നാമത്തെ ഗോളാണിത്. സ്വന്തം കാണികൾക്കു മുന്നിലായിരുന്നു പോർച്ചുഗലിന്റെ കിരീടനേട്ടം. ഇതോടെ യൂറോ കപ്പിനു പിന്നാലെ യുവേഫ നാഷൻസ് ലീഗും പോർച്ചുഗലിന്റെ ഷെൽഫിലെത്തി. കളിയുടെ തുടക്കംമുതൽ തന്നെ ഹോളണ്ട് പ്രതിരോധത്തെ വിറപ്പിക്കാൻ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അണിനിരന്ന പോർച്ചുഗൽ മുന്നേറ്റത്തിനായി. മാഞ്ചെസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവയുടെ പാസിൽ നിന്നായിരുന്നു ഗുയെഡസിന്റെ വിജയഗോൾ. ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബെർണാഡോ സിൽവയാണ്. സ്വിറ്റ്സർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കി. Content Highlights:Portugal lifts UEFA Nations League title


from mathrubhumi.latestnews.rssfeed http://bit.ly/2XIrkFT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages