ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമാന്ത്രി വി. മുരളീധരന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നൈജീരിയന്‍ ഡെമോക്രസി ഡേ ആഘോഷങ്ങളില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം തലസ്ഥാനമായ അബുജയിലെ ഈഗിള്‍ സ്‌ക്വയറിലായിരുന്നു ചടങ്ങ് നടന്നത്.
'ഡെമോക്രസി ഡേ' ആഘോഷചടങ്ങുകള്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യക്ക് പുറമെ വിവിധ ലോകനേതാക്കളും ചടങ്ങിനെത്തിയിരുന്നു. ഈജിപ്റ്റ് മുന്‍ പ്രധാനമന്ത്രി ഷെരീഫ് ഇസ്മയിലുമായി കേന്ദ്രമന്ത്രി കൂടിക ്കാഴ്ച നടത്തി.
സ്വാതന്ത്ര്യദിനത്തിന് സമാനമായ ആഘോഷമാണ് നൈജീരിയയിലെ 'ഡെമോക്രസി ഡേ'. 1999ല്‍ സൈനീക ഭരണകൂടത്തില്‍ നിന്നും അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്.
അബൂജയില്‍ എത്തിയ കേന്ദ്രമന്ത്രി മുരളീധരന്‍ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനും നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
വ്യാഴാഴ്ച നൈജീരിയയിലെ ലൈഗോസിലെത്തുന്ന മന്ത്രിക്ക് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കും. തുടര്‍ന്ന് ഇലുപേജ് ക്ഷേത്രസമുച്ചയവും സന്ദര്‍ശിക്കും. വെള്ളിയാഴ്ച ദുബായ് വഴി അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. കേന്ദ്ര വിദേശകാര്യമന്ത്രിയായി അധികാരത്തില്‍ എത്തിയതിന് ശേഷം മുരളീധരന്റെ ആദ്യ വിദേശയാത്രയാണിത്.
from mangalam.com http://bit.ly/2Kfo959
via IFTTT
No comments:
Post a Comment