കോഴിക്കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ എട്ട്പേര്‍ ലൈംഗികമായി പീഡിപ്പിച്ചു; കുട്ടിയുടെ അമ്മയുടെ സ്ഥിരം സന്ദര്‍ശകരായ യുവാക്കള്‍ പ്രതികള്‍; തന്റെ ചിത്രങ്ങള്‍ പ്രതികളുടെ കൈവശം ഉണ്ടെന്നും പെണ്‍കുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 2, 2019

കോഴിക്കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ എട്ട്പേര്‍ ലൈംഗികമായി പീഡിപ്പിച്ചു; കുട്ടിയുടെ അമ്മയുടെ സ്ഥിരം സന്ദര്‍ശകരായ യുവാക്കള്‍ പ്രതികള്‍; തന്റെ ചിത്രങ്ങള്‍ പ്രതികളുടെ കൈവശം ഉണ്ടെന്നും പെണ്‍കുട്ടി

കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ എട്ട് പേര്‍ പലപ്പോഴായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി. പലപ്പോഴായി പലയിടങ്ങളില്‍ വെച്ച് തന്നെ എട്ട് പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കുട്ടി തന്നെ മൊഴി നല്‍കി. കോഴിക്കോടുള്ള സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്. സംരക്ഷണ കേന്ദ്രം അറിയിച്ചതോടെ പോലീസ് കേസെടുത്തു.

തന്നെ യുവസുഹൃത്തിനെതിരെയായിരുന്നു ആദ്യം പെണ്‍കുട്ടി പീഡനാരോപണം ആരോപണം ഉന്നയിച്ചത്. എന്നാല്‍ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് അറിഞ്ഞതോടെ അമ്മതന്നെയാണ് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. സുഹൃത്ത് കൂടാതെ മറ്റ് ഏഴ് പേര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കി.

നല്ലളം, ബേപ്പൂര്‍, ചേവായൂര്‍, മാറാട്, പന്തീരാങ്കാവ് എന്നിവടങ്ങളിലുള്ളവരാണ് പെണ്‍കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. വീടുകളില്‍ എത്തിച്ചാണ് പലരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികള്‍ക്കൊപ്പം ബീച്ചിലും സിനിമ തിയേറ്ററുകളിലും പോയിട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ കടനടത്തി വരികയാണ്. ഇവിടെ സ്ഥിരമായി വരുന്ന യുവാക്കളാണ് കുട്ടിയെ ലൈംഗിക പീഡനത്തിനരയാക്കിയവരില്‍ പലരുമെന്നാണ് വിവരം. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ തന്റെ ഫോട്ടോകള്‍ ഉണ്ടെന്നും പെണ്‍കുട്ടി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.



from mangalam.com http://bit.ly/2WFpmso
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages