കല്‍പ്പറ്റ: 49 വര്‍ഷത്തിനുശേഷം ആ കരങ്ങളില്‍ രാജമ്മ വീണ്ടും സ്പര്‍ശിച്ചു. ഒരമ്മയെപ്പോലെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ ഗാന്ധിയും. അമ്മ സോണിയയ്ക്കും അച്ഛന്‍ രാജീവ് ഗാന്ധിക്കും മുമ്പേ കുഞ്ഞു രാഹുലിനെ തലോടിയ അതേ െകെകള്‍ കൊണ്ട് രാഹുലിനെ രാജമ്മ വാരിപ്പുണര്‍ന്നു. കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍വച്ച് ഇന്നലെ രാവിലെയായിരുന്നു ആ കൂടിക്കാഴ്ച. വര്‍ഷങ്ങളായുള്ള ആഗ്രഹം സഫലമായതിന്റെ സന്തോഷത്തില്‍ കണ്ണീരണിഞ്ഞു രാജമ്മ. 1970 ജൂണ്‍ 19 നു ഡല്‍ഹി ഹോളിക്രോസ് ആശുപത്രിയിലായിരുന്നു രാഹുല്‍ഗാന്ധിയുടെ ജനനം.
ആ ആശുപത്രിയിലെ നഴ്‌സായിരുന്നു രാജമ്മ. കരസേനാ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് വാവത്തില്‍ രാജപ്പനുമൊത്ത് വയനാട്ടില്‍ വിശ്രമജീവിതത്തിലാണിപ്പോള്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്നതറിഞ്ഞതോടെയാണ് അദ്ദേഹത്തെ നേരിട്ടുകാണാനുള്ള ആഗ്രഹം രാജമ്മ അറിയിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുലിനെ കാണാന്‍ അവര്‍ക്കായില്ല. 72 വയസുണ്ട് രാജമ്മയ്ക്ക്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാഹുലിന്റെ ജനനം ഇന്നലെയെന്ന പോലെ ഓര്‍മ്മിക്കുന്നു.
ജൂണ്‍ 19ന് ഉച്ചകഴിഞ്ഞായിരുന്നു രാഹുലിന്റെ ജനനം. സാധാരണ പ്രസവമായിരുന്നു സോണിയാ ഗാന്ധിയുടെത്. ''സുന്ദരനായിരുന്നു ആ ആണ്‍ കുഞ്ഞ്, വെളുത്ത കുര്‍ത്തയണിഞ്ഞ് രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ലേബര്‍ റൂമിനു പുറത്ത് കാത്തിരുന്നു. പട്നയില്‍ പര്യടനത്തിലായിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മൂന്നാം ദിവസമാണു പേരക്കുട്ടിയെ കാണാന്‍ ആശുപത്രിയിലെത്തിയത്''- അവര്‍ പറഞ്ഞു. പ്രശസ്ത െഗെനക്കോളജിസ്റ്റായ ഡോ: ഗായിയും രാജമ്മ ഉള്‍പ്പെടെ അഞ്ച് നഴ്സുമാരും നഴ്സിങ് സൂപ്രണ്ടും സോണിയാ ഗാന്ധിയുടെ പ്രസവ ശുശ്രൂഷയില്‍ പങ്കാളികളായിരുന്നു.
കണ്ണൂര്‍ മുഴക്കുന്ന് നാരായണന്റെയും ജാനകിയുടെയും മകളായ രാജമ്മ പിന്നീടാണു വയനാട് കല്ലൂര്‍ വാവത്തില്‍ രാജപ്പനെ വിവാഹം കഴിച്ചത്. കരസേനയില്‍ ലാബ് ടെക്നീഷ്യനായിരുന്നു രാജപ്പന്‍. 1972 ല്‍ യുദ്ധകാലത്ത് രാജമ്മക്കും നഴ്സായി കരസേനയില്‍ ജോലി ലഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം യെമനിലും മറ്റ് പലയിടത്തും ജോലി ചെയ്തു.
ഏക മകന്‍ രാജേഷും നഴ്സായ ഭാര്യ സിന്ധുവും കുടുംബസമേതം കുെവെത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വീട്ടിലെത്തിയ അയല്‍വാസിയായ ഒരു പൊതുപ്രവര്‍ത്തകന്‍ വഴിയാണ് രാജമ്മയുടെ രാഹുല്‍ രഹസ്യം ലോകം അറിഞ്ഞത്. ജനിച്ചപ്പോള്‍ ആദ്യമായി െകെകളിലെടുത്ത രാജമ്മയെ കാണാന്‍ രാഹുലും കാത്തിരിക്കുകയാണെന്നു സഹോദരി പ്രിയങ്കാ ഗാന്ധി വാധ്ര ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു.
from mangalam.com http://bit.ly/2Ww8oxe
via IFTTT
No comments:
Post a Comment