അബുദാബി: യു.എ.ഇ.യിലെ ഷാർജയിൽ താമസിക്കുന്ന പന്തളം കുടശ്ശനാട് സ്വദേശി ആർ. സഞ്ജയ്നാഥിന് (37) ജീവിതത്തിലെ അവിസ്മരണീയമായ ചെറിയ പെരുന്നാൾദിനമായിരുന്നു ഇത്തവണ. കാരണം, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സഞ്ജയ്നാഥിനും കൂട്ടുകാർക്കും ലഭിച്ചത് ഒരു കോടി ദിർഹമാണ്(ഏകദേശം 18 കോടി രൂപ). മേയ് അവസാനമാണ് 211711 എന്ന നമ്പർ ടിക്കറ്റ് സഞ്ജയ് എടുത്തത്. വിവരം പറയാൻ സംഘാടകർ വിളിച്ചപ്പോൾ സഞ്ജയിന്റെ ഫോൺ 'ഓഫ്' ആയിരുന്നു. 'ഓൺ' ആയപ്പോൾ അഭിനന്ദനസന്ദേശങ്ങളുടെ പ്രവാഹമാണു കണ്ടത്. അപ്പോഴാണ് വിവരമറിഞ്ഞത്. ''ആറു കൂട്ടുകാരുമായിച്ചേർന്നാണ് ടിക്കറ്റെടുക്കാറ്. നറുക്കെടുപ്പ് കഴിയുമ്പോൾ ഫലം നോക്കുന്ന പതിവില്ല. ഇതു തികച്ചും അപ്രതീക്ഷിതമാണ്''- സഞ്ജയ്നാഥ് പറഞ്ഞു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുെവക്കുമെന്നും അദ്ദേഹം പറഞ്ഞു. ''ഡിസൈനറായാണ് ജോലിചെയ്യുന്നത്. സമ്മാനം കിട്ടിയതുകൊണ്ട് ജീവിതശൈലിയിൽ വലിയ മാറ്റമുണ്ടാകില്ല. കുടുംബത്തിനുവേണ്ടി തുക വിനിയോഗിക്കും. പിന്നെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നൽകും''- സഞ്ജയ് പറഞ്ഞു. ഭാര്യ: ചിത്ര. മക്കൾ: നിഹാൻ, നേഹ. content highlights:uae lottery malayali
from mathrubhumi.latestnews.rssfeed http://bit.ly/2Ii8izA
via
IFTTT
No comments:
Post a Comment