കൊല്ലത്ത് തങ്കശ്ശേരിയില്‍ പുലിമുട്ടിലൂടെ നടന്ന 17കാരനെ കാണാതായി; സുഹൃത്ത് പരിക്കുകളോടെ നീന്തി രക്ഷപെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 11, 2019

കൊല്ലത്ത് തങ്കശ്ശേരിയില്‍ പുലിമുട്ടിലൂടെ നടന്ന 17കാരനെ കാണാതായി; സുഹൃത്ത് പരിക്കുകളോടെ നീന്തി രക്ഷപെട്ടു

കൊല്ലം: ശക്തമായ കടല്‍ത്തിരകള്‍ക്കിടെ പുലിമുട്ടിലൂടെ നടന്ന വിദ്യാര്‍ത്ഥിയെ കാണാതായി. കൊല്ലം തങ്കശ്ശേരിയിലുള്ള പുലിമുട്ടിലൂടെ നടക്കുമ്പോഴാണ് ആഷിഖിയെ കാണാതായത്.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങി വരുമ്പാഴാണ് സംഭവം. പുലിമുട്ടിലൂടെ നടന്നുവരികയായിരുന്ന ഇരുവരും അപ്രതീക്ഷിതമായി വീശിയടിച്ച തിരയില്‍പെട്ട് വീഴുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജിത്തു നീന്തി രക്ഷപെട്ടു. ഇയാളെ ചെറിയ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആഷിഖിനുവേണ്ടി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും പള്ളിത്തോട്ടം പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. തങ്കശ്ശേരി സി.വൈ.എം.എസ്. വായനശാലയ്ക്ക് സമീപം കറ്റക്കുഴി പുരയിടത്തില്‍ ക്രിസ്റ്റിയുടെ മകനാണ് 17കാരനായ ആഷിഖി.



from mangalam.com http://bit.ly/2XEtJ45
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages