വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു ; മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വീശും ; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 12, 2019

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു ; മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വീശും ; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമായ ''വായു'' ശക്തിപ്രാപിച്ചു ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. പടിഞ്ഞാറന്‍ തീരത്ത് സുരക്ഷാ മുന്നറിയിപ്പ് തുടരുകയാണ്. മൂന്ന് ലക്ഷം പേരെയാണ് ഗുജറാത്തിലെ തീരദേശങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശമായ ഡിയു വില്‍ നിന്നും മാറ്റിയിരിക്കുന്നത്. അടിയന്തിര സാഹചര്യം നേരിടാന്‍ 52 ടീം ദുരന്തനിവാരണ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്്.

തീരത്തേക്ക് കയറുമ്പോള്‍ 160 കിലോമീറ്ററെങ്കിലുമാകും കാറ്റിന് വേഗത. വടക്കുഭാഗത്തേക്കു നീങ്ങുന്ന ഇത് ഇന്നു രാവിലെ പോര്‍ബന്ദറിനും ദിയുവിനുമിടയില്‍ രാൗദ്രഭാവത്തോടെ തീരത്തെ കശക്കിയെറിയും. മണ്ണിടിച്ചിലിനും കാരണമാകാം. നാശം മുന്‍കൂട്ടിക്കണ്ട് 2.5 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. തീരപ്രദേശങ്ങളായ മോര്‍ബി, ഭാവ്‌നഗര്‍, ജുന്‍ഗഡ്, ഗീര്‍ സോംനാഥ്, ജാംനഗര്‍, ദ്വാരക, കുച്ച്, പേര്‍ബന്ദര്‍, രാജ്‌കോട്ട്, അംറോലി ജില്ലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

500 ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി ഗുജറാത്ത് അഡീഷല്‍ ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സംഘത്തിന്റെ 52 സംഘത്തെയാണു ഗുജറാത്തിലും ദിയുവിലുമായി വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമേ ഐ.എന്‍.എസ്. രജലിയെയും നിയോഗിച്ചിട്ടുണ്ട്. 300 മെറെന്‍ കമാന്‍ഡോകള്‍, ഒന്‍പത് ഹെലികോപ്റ്ററുകള്‍ എന്നിവ സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.

''വായു'' ഭീഷണിയിലുള്ള വെരാവല്‍, ഓഖ, പേര്‍ബന്ദര്‍, ഭാവ്‌നഗര്‍, ഭുജ്, ഗാന്ധിഗ്രാം മേഖലയിലേക്കുള്ള 15 ട്രെയിനുകള്‍ ഉത്തര റെയില്‍വേ റദ്ദാക്കി. 16 ട്രെയിനുകള്‍ ഈ മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കും. പോര്‍ബന്ദര്‍, ഭാവ്‌നഗര്‍, ദിയു, കന്‍ഡ്‌ല എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍നിന്നുള്ള ഇന്നത്തെ സര്‍വീസുകളും റദ്ദാക്കി.

ഒഡീഷയില്‍ വന്‍ നാശം വിതച്ച ഫാനി പോലെ ''വായു'' ശക്തിപ്പെടാന്‍ സാധ്യതയില്ല. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ ഇതു ദുര്‍ബലമാക്കുമെന്നാണു സൂചന. മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ െവെകുകയോ ശക്തി കുറയുകയോ ചെയ്യാമെന്നാണു പ്രവചനം. ഗോവയും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



from mangalam.com http://bit.ly/2KQlr5T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages