ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തു | Live - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തു | Live

ഓവൽ: 2019 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ഫീൽഡിങ് തിരഞ്ഞെടുത്തു. ലോക ക്രിക്കറ്റിലെ പ്രധാന ശക്തികളായിട്ടും ഇരുടീമുകൾക്കും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ആ ചരിത്രം തിരുത്താനാണ് ഇരുടീമുകളും വരുന്നത്. 2015 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ഇംഗ്ലണ്ട് പക്ഷേ നാലു വർഷത്തിനു ശേഷം കിരീട സാധ്യതയിൽ ഏറെ മുന്നിലാണ്. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരാണവർ. ഏകദിനത്തിലെ ഉയർന്ന സ്കോറും ഇംഗ്ലണ്ടിന്റെ പേരിൽ തന്നെ. ജേസൻ റോയ്, ജോണി ബെയർസ്റ്റോ, ഓയിൻ മോർഗൻ, ജോസ് ബട്ട്ലർ എന്നീ വെടിക്കെട്ടുകാർ ഏതൊരു ടീമിനും വെല്ലുവിളിയാണ്. 1992 മുതൽ ലോകകപ്പിൽ കളിക്കുന്ന ദക്ഷിണാഫ്രിക്ക കഴിഞ്ഞതവണ സെമിഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റു. ഇക്കുറി ഫാഫ് ഡുപ്ലെസി നയിക്കുന്ന ടീമിൽ ക്വിന്റൺ ഡി കോക്ക്, ഹാഷിം ആംല, ഡേവിഡ് മില്ലർ, ജെ.പി. ഡുമിനി തുടങ്ങിയ പരിചയസമ്പന്നരുണ്ട്. പരിക്കിലായിരുന്ന പേസ് ബൗളർ കാഗിസോ റബാഡ തിരിച്ചെത്തും. തുല്യശക്തികളുടെ പോരാട്ടം കൂടിയാണിത്. ലോകകപ്പിൽ ആറുതവണ മുഖാമുഖം വന്നപ്പോൾ ഇരുടീമുകളും മൂന്നുകളിവീതം ജയിച്ചു. ഏകദിനത്തിൽ ആകെ 59 മത്സരങ്ങളിൽ ഇംഗ്ലണ്ടിന് 26 ജയവും ദക്ഷിണാഫ്രിക്കയ്ക്ക് 29 ജയവുമുണ്ട്. Content Highlights:ICC World Cup 2019 england vs south africa


from mathrubhumi.latestnews.rssfeed http://bit.ly/30VuGXJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages