ചെറുതുരുത്തി(തൃശ്ശൂർ): ട്രാക്ടർ തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ദേശമംഗലം ആറങ്ങോട്ടുകര കള്ളികുന്ന് കോളനിയിൽ ദേവകിയുടെ മകൻ ജയനാണ്(36) മരിച്ചത്. ദേശമംഗലത്ത് വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ക്വാറിയിൽ പാറ പൊട്ടിക്കുന്ന ജയൻ, ജോലിക്കു പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന ട്രാക്ടർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി ട്രാക്ടർ പൊക്കിയാണ് ജയനെ പുറത്തെടുത്തത്. ഉടനെ വടക്കാഞ്ചേരി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. Content Highlights:tractor accident at deshamangalam,cheruthuruthy, one died
from mathrubhumi.latestnews.rssfeed http://bit.ly/2EEX332
via
IFTTT
No comments:
Post a Comment