ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ സിഗരറ്റ് വലിക്കുന്നത് വിലക്കിയ ജിവനക്കാരിക്ക് മലയാളി യുവാവിന്റെ വക നഗ്നതാ പ്രദര്‍ശനം. ജിദ്ദയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് വന്ന സൗദി എയര്‍ലൈന്‍സിലാണ് സംഭവം. കോട്ടയം സ്വദേശി അബ്ദുള്‍ ഷാഹിദ് ഷംസുദീന്‍ എന്നയാളാണ് ഇത്തരത്തില്‍ വിമാനാധികൃതരോട് മോശമായി പെരുമാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിഗരറ്റ് കത്തിക്കുവാനുള്ള ശ്രമം തടഞ്ഞതിന് ആദ്യം ക്യാബിന്‍ ക്രൂ ജീവനക്കാരിയോട് ഇയാള്‍ തട്ടികയറിയിരുന്നു. തുടര്‍ന്ന് വനിതാ ക്യാബിന്‍ ജീവനക്കാരി സഹപ്രവര്‍ത്തകരെ വിളിച്ചപ്പോഴാണ് യുവാവ് തന്റെ പാന്റിന്റെ സിബ്ബ് അഴിച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയത് എന്ന് ദേശീയമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്ന്, വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം സംഭവത്തെക്കുറിച്ച് വിമാനജീവനക്കാര്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്ട്രോള്‍ സെന്ററിലും സിഐഎസ്എഫിലും പരാതി നല്‍കി. ഇതിനെ ത്തുടര്‍ന്ന് ഇയാളെ തടയുകയും പോലീസിന് കൈമാറുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്തുവെന്നും പോലീസ് അറിയിച്ചു.
from mangalam.com http://bit.ly/2X8d1Kc
via IFTTT
No comments:
Post a Comment