ട്രെയിനില്‍ നിന്നും പുറത്തെറിഞ്ഞ ബിയര്‍ബോട്ടില്‍ തലയില്‍ പതിച്ച് യുവാവിന് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

ട്രെയിനില്‍ നിന്നും പുറത്തെറിഞ്ഞ ബിയര്‍ബോട്ടില്‍ തലയില്‍ പതിച്ച് യുവാവിന് പരിക്ക്

കൊല്ലം: ട്രെയിനില്‍ നിന്നും പുറത്തെറിഞ്ഞ ബിയര്‍ബോട്ടില്‍ തലയില്‍ പതിച്ച് യുവാവിന് ഗുരുതരപരിക്ക്. കൊല്ലം പരവൂര്‍ നെടുങ്ങോലം സ്വദേശി ആര്‍. എസ്. ഗോപകുമാറിനാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ജോലി കഴിഞ്ഞ് ട്രാക്കിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗോപകുമാറിന്റെ തലയിലേക്ക് സമീപത്തുകൂടി പോയ തിരുവനന്തപുരം - വെരാവല്‍ എക്‌സ്പ്രസില്‍ നിന്നുമുള്ള ഏതോ യാത്രക്കാരനാണ് കുപ്പികളെറിഞ്ഞത്. ആദ്യകുപ്പി ചെവിയുടെ അരികിലൂടെ പോകുകയും രണ്ടാമത്തേത് തലയില്‍ കൃത്യമായി തട്ടുകയുമായിരുന്നു.

വഴിയാത്രക്കാരന്‍ ഇത് കണ്ട് ഉടന്‍തന്നെ റെയില്‍വേ സ്റ്റേഷനിലുള്ള സ്വകാര്യ ആശുപത്രി കൗണ്ടറില്‍ എത്തിക്കുകയുമായിരുന്നു. ഇയാളുടെ തലയില്‍ രണ്ട് തുന്നലുകള്‍ ഉണ്ട്. മദ്യപാനം നിരോധിക്കപ്പെട്ടിരിക്കുന്ന ട്രെയിനില്‍ എങ്ങിനെ ബിയര്‍കുപ്പി എത്തിയെന്ന് സംശയമുണ്ടാക്കുന്നത്.

നേരത്തെ ഇതേ പ്രദേശങ്ങളിലായി ട്രെയിനിന് നേരെയുണ്ടായ ആക്രമണത്തില്‍ യുവതികള്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഇയാളെ അധികൃതര്‍ പിടികൂടുകയും ചെയ്തു.



from mangalam.com http://bit.ly/2HFYH6t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages