ഐ.എസ്. ആശയം കേരളത്തിൽ പ്രചരിപ്പിക്കാൻ വീണ്ടും ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

ഐ.എസ്. ആശയം കേരളത്തിൽ പ്രചരിപ്പിക്കാൻ വീണ്ടും ശ്രമം

കൊച്ചി: ഭീകരസംഘടനയായ ഐ.എസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ കേരളത്തിൽ കൂടുതൽ ശ്രമങ്ങളുണ്ടാകുന്നുവെന്ന് കണ്ടെത്തൽ. ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) നടത്തിയ പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായാണ് സൂചന. തമിഴ്നാട്ടിൽ ഏതാനും മലയാളികൾ എൻ.ഐ.എ.യുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം. തമിഴ്നാട്ടിലെ മധുര, നാമക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഐ.എസ്. പ്രവർത്തനങ്ങൾ നടക്കുന്നത്. ഐ.എസ്. റിക്രൂട്ട്മെന്റിനായി ഇവിടങ്ങളിൽ യോഗം ചേർന്നതിന് തെളിവുകൾ ലഭിച്ചിരുന്നു. ഈ യോഗങ്ങളിൽ ഏതാനും മലയാളികളും പങ്കെടുത്തതായാണ് വിവരം. ശ്രീലങ്കൻ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന സഹ്രാൻ ഹാഷിം തമിഴ്, മലയാളി യുവാക്കൾക്ക് ഐ.എസ്. ആശയങ്ങൾ പകർന്നുനൽകുന്നതിന്റെ വീഡിയോകൾ എൻ.ഐ.എ.യ്ക്ക് ലഭിച്ചിട്ടുണ്ട്. പാലക്കാട്ടുനിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽനിന്നുള്ള എൻ.ഐ.എ. സംഘം തമിഴ്നാട്ടിലെ വിവിധപ്രദേശങ്ങളിൽ പരിശോധന നടത്തിയത്. തഞ്ചാവൂരിലെ പട്ടാളി മക്കൾ കക്ഷി നേതാവ് രാമലിംഗം കൊല്ലപ്പെട്ട സംഭവത്തിൽ എൻ.ഐ.എ. നടത്തിയ അന്വേഷണമാണ് ഐ.എസ്. ഭീകരരിലേക്ക് എത്തിയതെന്നാണ് വിവരം. എൻ.ഐ.എ. വിവിധ സംഘടനകളുടെ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്ക്, സിഡി, പെൻഡ്രൈവ് തുടങ്ങിയവ കണ്ടെടുത്തിരുന്നു. കേരളത്തിൽ ഐ.എസ്. റിക്രൂട്ട്മെന്റ് നടത്താൻ ഇവരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് എൻ.ഐ.എ. കരുതുന്നത്. പ്രാദേശികതലങ്ങളിൽ വ്യത്യസ്തമായ പേരുകളിൽ ക്ലബ്ബുകളും സംഘടനകളും രൂപവത്കരിച്ച് പ്രവർത്തിക്കാനാണ് ഇവരുടെ നീക്കമെന്നാണ് കണ്ടെത്തൽ. തമിഴ്നാട് കേന്ദ്രീകരിച്ച് മലയാളികൾ ഉൾപ്പെട്ട ഐ.എസ്. പ്രചാരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് എൻ.ഐ.എ.യ്ക്ക് കിട്ടിയ വിവരം. ശ്രീലങ്കയിൽ സ്ഫോടനം നടന്ന സ്ഥലങ്ങളിൽനിന്ന് തമിഴിൽ അച്ചടിച്ച കടലാസുകൾ കണ്ടെത്തിയതായി ശ്രീലങ്കൻ രഹസ്യാന്വേഷണവിഭാഗം എൻ.ഐ.എ.യെ അറിയിച്ചിരുന്നു. സ്ഫോടനത്തിനാവശ്യമായ രാസവസ്തുക്കൾ പലപ്പോഴായി ശ്രീലങ്കയിൽ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. content highlights:ISIS ideology in kerala


from mathrubhumi.latestnews.rssfeed http://bit.ly/2YIdMKx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages