രാഹുല്‍ ഗാന്ധിക്കെതിരായ വിദേശ പൗരത്വകേസ്: ഹര്‍ജി സുപ്രീം കോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

രാഹുല്‍ ഗാന്ധിക്കെതിരായ വിദേശ പൗരത്വകേസ്: ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിദേശ പൗരത്വകേസ് സുപ്രീം കോടതി. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി എത്തിയത്. വിദേശ കമ്പനിയിലെ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ചേര്‍ത്തിട്ടുണ്ടെന്നും ഇന്ത്യയിലെ നിയമമനുസരിച്ച് ഇരട്ട പൗരത്വം അനുവദനീയമല്ലെന്നും അതുകൊണ്ട് ഇന്ത്യയിലെ രാഹുലിന്റെ പൗരത്വം റദ്ദാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ വിദേശ കമ്പനികളുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരനെന്ന് എഴുതിയതുകൊണ്ട് രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാകുമോ എന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ മെരിറ്റ് ഇല്ലെന്ന് വ്യക്തിമാക്കിക്കൊണ്ടാണ് കാടതി തള്ളിയത്.



from mangalam.com http://bit.ly/2H87CMt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages