ഭാര്യയും ബന്ധുക്കളുമായി ദ്വീപിലേക്ക് 10 ദിവസം ടൂറിനു പോയത് യുദ്ധക്കപ്പലില്‍ ; രാജീവ്ഗാന്ധിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

ഭാര്യയും ബന്ധുക്കളുമായി ദ്വീപിലേക്ക് 10 ദിവസം ടൂറിനു പോയത് യുദ്ധക്കപ്പലില്‍ ; രാജീവ്ഗാന്ധിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ നമ്പര്‍ വണ്‍ അഴിമതിക്കാരനെന്ന് രാജീവ് ഗാന്ധിക്കെതിരേ നടത്തിയ ആക്ഷേപം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ലെന്ന ക്‌ളീന്‍ചിറ്റിന് പിന്നാലെ മുന്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് നരേന്ദ്രമോഡി വീണ്ടും. ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാട് രാജീവ്ഗാന്ധി 'സ്വകാര്യ ടാക്‌സി' പോലെ ഉപയോഗിച്ചിരുന്നു എന്നാണ് പുതിയ ആരോപണം. പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ രാജീവും കുടുംബവും യുദ്ധക്കപ്പലിലായിരുന്നു ദ്വീപുകളിലേക്കും മറ്റും വിനോദയാത്ര നടത്തിയിരുന്നതെന്നും രാം ലീലാ മൈതാനത്ത് നടത്തിയ റാലിയില്‍ പറഞ്ഞു.

രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി സംരക്ഷിക്കുന്നതിന് വിന്യസിപ്പിച്ചിരുന്ന കപ്പലാണ് പത്തു ദിവസത്തെ അവധിക്കാലത്തിനായി രാജീവ്ഗാന്ധി വിളിച്ചു വരുത്തിയത്. ഇത്തരം വേളകളില്‍ വ്യോമസേനാ ഹെലികോപ്റ്ററുകളും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും രാജീവ് കുടുംബത്തിനായി ഈ രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ അയാളുടെ സ്വകാര്യ സ്വത്തല്ലായിരുന്നെന്നും മോഡി പറഞ്ഞു. അഴിമതിക്കാരന്‍ എന്ന് നേരത്തേ രാജീവിനെ പരാമര്‍ശിച്ച മോഡി ഇത്തവണ വിളിച്ചത് 'ചൂഷകന്‍' എന്നാണ്.

''നാവികസേനയുടെ യുദ്ധക്കപ്പലില്‍ കുടുംബവുമായി ആരെങ്കിലും വിനോദയാത്ര പോയതായി കേട്ടിട്ടുണ്ടോ? നമ്മുടെ രാജ്യത്ത് അത് നടന്നിട്ടുണ്ട്. കോണ്‍ഗ്രസ് കുടുംബത്തിലെ ചൂഷകന്‍ ഐഎന്‍എസ് വിരാട് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച് അതിനെ അപമാനിച്ചു.'' മോഡി ആരോപിച്ചു. രാജീവ് ഗാന്ധിയും ഇറ്റലിയില്‍ നിന്നും വന്ന ബന്ധുക്കളും 10 ദിവസം യുദ്ധക്കപ്പലില്‍ ചെലവഴിച്ചു. രാജ്യത്തിന്റെ സുരക്ഷയാണോ വിദേശികളുമായി സഞ്ചരിക്കുന്നതാണോ പ്രധാന കാര്യം എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യമെന്ന് അദ്ദേഹം പറഞ്ഞു.

1987 ഡിസംബറില്‍ ലക്ഷദ്വീപ് ആര്‍ക്കിപെലാഗോയിലെ ബംഗാരം ദ്വീപിലാണ് രാജീവ് ഗാന്ധിയും ബന്ധുക്കള്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളും സമയം ചെലവഴിച്ചത്. രാജീവിനും കുടുംബത്തിനും പുറമേ സോണിയാഗാന്ധിയുടെ മാതാവ്, സഹോദരി, അവരുടെ ഭര്‍ത്താവ്, കുട്ടികള്‍, നാലു സുഹൃത്തുക്കള്‍, ഭാര്യ ജയാബച്ചനും മക്കളും ഉള്‍പ്പെടെ നടന്‍ അമിതാഭ് ബച്ചന്റെ കുടുംബം, ബച്ചന്റെ സഹോരന്റെ മകള്‍, അജിതാഭ് എന്നിവരും ഈ യാത്രയില്‍ കപ്പലില്‍ ഉണ്ടായിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യന്നു. അതേസമയം ഇക്കാര്യത്തിന് മറുപടിയുമായി കോണ്‍ഗ്രസുമെത്തി.

മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ സീ പ്‌ളെയിനില്‍ വിനോദയാത്ര നടത്തിയത് മോഡി മറന്നുപോയൊ എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. തോല്‍വി ഭയം കൊണ്ട് രാജീവ് ഗാന്ധി ഐഎന്‍സ് വിരാടില്‍ നടത്തിയ ഔദ്യോഗിക യാത്രയെ 28 വര്‍ഷത്തിന് ശേഷം വിമര്‍ശിക്കുന്നത് നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. തൊഴില്‍, കാര്‍ഷികരംഗത്തെ ബുദ്ധിമുട്ടുകള്‍, നോട്ടു നിരോധനം തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ തരംതാണ കമന്റുകള്‍ നടത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.



from mangalam.com http://bit.ly/2VmewYx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages