ആലുവ സ്വര്‍ണക്കവര്‍ച്ചയ്ക്ക് മുമ്പ് റിഹേഴ്‌സല്‍ നടത്തിയെന്ന് പ്രതികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

ആലുവ സ്വര്‍ണക്കവര്‍ച്ചയ്ക്ക് മുമ്പ് റിഹേഴ്‌സല്‍ നടത്തിയെന്ന് പ്രതികള്‍

കൊച്ചി: ആലുവ എടയാറിൽ സ്വർണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വർണം കവരുന്നതിനു മുമ്പ് തങ്ങൾ റിഹേഴ്സൽ നടത്തിയതായി പിടിയിലായ പ്രതികൾ. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കവർച്ചയെന്നാണ് പിടിയിലായ പ്രതികളിൽ നിന്ന് ലഭിക്കുന്ന സൂചന. സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസുമായ ബന്ധപ്പെട്ട് അഞ്ചുപേരെ പ്രത്യേക അന്വേഷണസംഘം പിടികൂടിയിട്ടുണ്ട്. തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജാണ് ആദ്യം പിടിയിലായത്. ഇയാൾ സ്ഥാപനത്തിലെ മുൻ ഡ്രൈവറാണെന്നും വിവരമുണ്ട്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നാലുപേരെ മൂന്നാർ ചിന്നക്കനാലിന് സമീപത്തെ വനമേഖലയിൽ നിന്ന് പിടികൂടി. ബിബിൻ ജോർജ്ജ് പോലീസ് എത്തിയതോടെ പ്രതികൾ ആക്രമണത്തിന് ശ്രമിച്ചെങ്കിലും ആലുവ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ കീഴടക്കുകയായിരുന്നു. ഇടുക്കി സ്വദേശികളായ രാജേഷ്, സനീഷ്, സതീഷ്, നസീബ് എന്നിവരെയാണ് ചിന്നക്കനാലിൽ നിന്ന് പിടികൂടിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതികളിൽ മൂന്നുപേർക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളിൽ നിന്നും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കവർച്ചയ്ക്ക് ശേഷം തൊണ്ടിമുതൽ ഒളിപ്പിച്ച് പ്രതികൾ ഒളിവിൽ പോവുകയായിരുന്നെന്ന് ആലുവ റൂറൽ എസ്പി രാഹുൽ ആർ. നായർ പറഞ്ഞു. തൊണ്ടിമുതൽ കണ്ടെടുക്കാനായിട്ടില്ല. കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന. ഈ മാസം ഒമ്പതിന് എറണാകുളത്തുനിന്ന് എടയാറിലെ സിആർജി മെറ്റൽസ് എന്ന സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. സ്വർണവുമായി വന്ന വാഹനം സ്ഥാപനത്തിന്റെ ഗേറ്റിൽ നിർത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ വാഹനം ആക്രമിച്ച് സ്വർണമടങ്ങിയ പെട്ടിയുമായി കടക്കുകയായിരുന്നു. Content Highlight: Aluva gold Robbery case


from mathrubhumi.latestnews.rssfeed http://bit.ly/2QnvWxZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages