പൊന്നാന്നി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പൊന്നാന്നിയിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മുസ്ലീം ലീഗ് സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ രണ്ടു ലക്ഷത്തോളം വോട്ടുകൾക്കാണ് വിജയിച്ചത്. അതേസമയം മണ്ഡലത്തിൽ നേടിയ വോട്ടിന്റെ എണ്ണം കൊണ്ട് എല്ലാവരെയും ഞെട്ടിച്ചത് സ്വതന്ത്ര സ്ഥാനാർഥിയായ പി.എ സമീറയാണ്.16,288 വോട്ടാണ് സമീറ നേടിയത്. ഒരുപക്ഷേ സമീറയെ ഇത്രയും വോട്ട് നേടാൻ സഹായിച്ചത് സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമാണെന്ന സംശയവുമുണ്ട്. കട്ടിങ് പ്ലയറാണ് പി.എ സമീറയ്ക്ക് കിട്ടിയ ചിഹ്നം. മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി അൻവറിന്റെ ചിഹ്നം കത്രികയാണ്. കാഴ്ചയിൽ കത്രികയ്ക്ക് സമാനമായ ചിഹ്നമാണ് കട്ടിങ് പ്ലയർ എന്നതാണ് സമീറക്ക് തുണയായത്. പൊന്നാന്നിയിലെ എല്ലാ നിയമസഭ മണ്ഡലത്തിലും ആയിരത്തിന് മുകളിൽ വോട്ടാണ് സമീറയ്ക്ക് ലഭിച്ചത്. മണ്ഡലത്തിൽ അഞ്ചാം സ്ഥാനത്ത് എത്താനും സമീറയ്ക്ക് കഴിഞ്ഞു. മൂന്നാം സ്ഥാനത്ത് ബി.ജെ.പിയും നാലാം സ്ഥാനത്ത് എസ്.ഡി.പി.ഐയുമാണ്. സമീറയെക്കാൾ രണ്ടായിരത്തോളം വോട്ട് മാത്രമാണ് എസ്.ഡി.പി.ഐ സ്ഥാനാർഥിക്കുള്ളത്. പി.വി അൻവറിന്റെയോ ഇ.ടി മുഹമ്മദ് ബഷീറിന്റെയോ അപരന്മാർക്ക് പോലും സമീറയുടെ അത്ര വോട്ട് പിടിക്കാനായില്ല. തൃത്താലയിൽ 3189 വോട്ടും തിരുരങ്ങാടിയിൽ 1673 വോട്ടും താനൂരിൽ 1664 വോട്ടും തിരൂരിൽ 2255 വോട്ടും തവനൂരിൽ 2450 വോട്ടും പൊന്നാന്നിയിൽ 2815 വോട്ടുമാണ് സമീറ നേടിയത്. content highlights:Ponnani,Independent candidate, LDF, UDF, ET Muhammed Basheer, PV Anvar
from mathrubhumi.latestnews.rssfeed http://bit.ly/2X8r16W
via
IFTTT
No comments:
Post a Comment