ഭീകരര്‍ കടല്‍ മാര്‍ഗ്ഗം എത്തിയേക്കും; തീരപ്രദേശത്ത് അതീവ ജാഗ്രത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

ഭീകരര്‍ കടല്‍ മാര്‍ഗ്ഗം എത്തിയേക്കും; തീരപ്രദേശത്ത് അതീവ ജാഗ്രത

കൊച്ചി: ഭീകരര്‍ കേരളത്തിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ശ്രീലങ്കയില്‍ നിന്നും കടല്‍ മാര്‍ഗ്ഗത്തില്‍ എത്തിയേക്കാം എന്ന് സൂചന ലഭിച്ചതിനാല്‍ തൃശ്ശൂര്‍ ജില്ലയിലെ കടലോരത്ത് പോലീസ് ജാഗ്രതയിലാണ്.

സംശയകരമായ സാഹചര്യത്തില്‍ 15 ഓളം ഇസ്ലാമിക സ്‌റ്റേറ്റ് പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ട് വെള്ളനിറത്തിലുള്ള ബോട്ടില്‍ പുറപ്പെട്ടതായും ഇവര്‍ കേരള തീരത്ത് കയറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടലിലും കരയിലും പോലീസ് പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ മുതല്‍ ചാവക്കാട് വരെയുള്ള വാര്‍ഡ് കടലോര ജാഗ്രതാ സമിതിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. തീരദേശ പോലീസ് എല്ലാ സംവിധാനങ്ങളുമൊരുക്കി ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



from mangalam.com http://bit.ly/2Wnr1mo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages