തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ മസാലബോണ്ട് കമ്മ്യൂണിസത്തിന്റെ മരണമണിയാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ എം.എൽ.എ. നിയമസഭയിൽകിഫ്ബി മസാല ബോണ്ട് വിഷത്തിൽ പ്രത്യേക ചർച്ചയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ശബരിനാഥന്റെ പ്രസംഗത്തിൽ നിന്നും ലണ്ടൻ സ്റ്റോക്ക് എകസ്ചേഞ്ചിലെ മസാലബോണ്ടുകളിൽ ഏറ്റവും കൂടുതൽ പലിശ കേരളത്തിന്റെ കിഫ്ബിയുടെ മസാല ബോണ്ടിനാണ്. അഞ്ച് വർഷം കൊണ്ട് വലിയ പലിശയാണ് കേരളം കൊടുക്കേണ്ടി വരിക. മസാല ബോണ്ടുകളിൽ കൂടുതലും വാങ്ങിച്ചത് എസ്.എൻ.സി ലാവ്ലിന് നിക്ഷേപമുള്ള സി.ഡി.പി.ക്യു എന്ന കമ്പനിയാണ്. സി.ഡി.പി.ക്യുവിൽ 20 ശതമാനം ഓഹരിയുള്ള കമ്പനിയാണ് ലാവ്ലിൻ. സി.ഡി.പി.ക്യു എത്ര ശതമനം ബോണ്ട് വാങ്ങിയെന്ന് മന്ത്രി വ്യക്തമാക്കണം. മലയാളികളുടെ കണ്ണിൽ പൊടിയിടാനാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ചത്. മസാല ബോണ്ടിന്റെ ഭാഗമായുള്ള പദ്ധതികളിലും സുതാര്യതയില്ല. കിഫ്ബിയുടെ ഭാഗമായുള്ള പദ്ധതികളിലെ കണ്ണൂർ ഇൻഡസ്ട്രിയൽ പാർക്കിന്റെ തുകയായി കാണിച്ചിരിക്കുന്നത് 12240 കോടിയാണ്. ഇത്ര വലിയ തുകയിൽ അസ്വാഭാവികതയുണ്ട്. ഇതും സി.ഡി.പി.ക്യുവിന്റ പ്രൈവറ്റ് ലിസ്റ്റിങും തമ്മിൽ ബന്ധമുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. മസാല ബോണ്ടിന് പിന്നിലുള്ള ദുരൂഹതകൾ നിയമസഭ ചർച്ച ചെയ്യണം. കിഫ്ബി പ്രവർത്തിക്കുന്നത് മൊസാദ് പോലെ. ഒരു രേഖയും കിഫ്ബിയിൽ നിന്ന് ലഭിക്കുന്നില്ല. വിവരങ്ങൾ ലഭിക്കുന്നത് ലണ്ടൻ സ്റ്റോക്ക് എക്സചേഞ്ച്. content highlights:Kerala Legislative assembly, KIIFB,masala bond,
from mathrubhumi.latestnews.rssfeed http://bit.ly/2QrEVOR
via
IFTTT
No comments:
Post a Comment