ഇനി പോരാട്ടം വട്ടിയൂര്‍കാവില്‍ ; പത്മജാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും ; പ്രയാര്‍ ഗോപാലകൃഷ്ണനെയും പരിഗണിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

ഇനി പോരാട്ടം വട്ടിയൂര്‍കാവില്‍ ; പത്മജാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും ; പ്രയാര്‍ ഗോപാലകൃഷ്ണനെയും പരിഗണിക്കുന്നു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ ഉജ്വല വിജയത്തി​ന്റെ പശ്ചാത്തലത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും വിജയം നേടാനുറച്ച് കോണ്‍ഗ്രസ്. കെ മുരളീധരന്‍ ജയിച്ചതോടെ വന്ന ഒഴിവില്‍ വട്ടിയൂര്‍കാവ് നിയമസഭാ മണ്ഡലത്തില്‍ കെ മുരളീധരന്റെ സഹോദരിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പത്മജാ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് സൂചന.

കെ മുരളീധരന്‍ വടകരയില്‍ നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ചകള്‍ കോണ്‍ഗ്രസ് നേതൃത്വം തുടങ്ങിവെച്ചിരിക്കുന്നത്.വട്ടിയൂര്‍കാവ് നിയോജക മണ്ഡലത്തില്‍ മുരളീധരന് കിട്ടിയിരുന്ന ജനപിന്തുണയുടെ പശ്ചാത്തലത്തിലാണ് പത്മജയുടെ പേര് പരിഗണിക്കാന്‍ കാരണമായിരിക്കുന്നത്. ഇവര്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍വി രാജേഷ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, മുന്‍ എംഎല്‍എ പാലോട് രവി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ ഒന്നായി കണക്കാക്കുന്ന വട്ടിയൂര്‍ കാവില്‍ ഉപ തെരഞ്ഞെടുപ്പിലും വിജയിക്കുക എന്നത് അഭിമാനപ്രശ്നമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. മുരളിക്കൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി എന്ന കാഴ്ചപ്പാടാണ് പത്മജയിലേക്കും എത്തിയിരിക്കുന്നത്. അതേസമയം പത്മജ ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.

കഴിഞ്ഞതവണ തൃ​ശൂരില്‍ നിന്നും മത്സരിച്ച പത്മജ അവിടെ പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ തൃശൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശക്തമായ ശ്രമത്തിലുമാണ്. വട്ടിയൂര്‍ കാവില്‍ ഇത്തവണ ബിജെപിയില്‍ നിന്നും കനത്ത പോരാട്ടം തന്നെ കോണ്‍ഗ്രസിന് പ്രതീക്ഷിക്കാം. കഴിഞ്ഞ തവണ കെ. മുരളീധരന് എതിരായി ബിജെപി സ്ഥാനാര്‍ത്ഥിയായത് കുമ്മനം രാജശേഖരനായിരുന്നു. ബിജെപിയ്ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് രണ്ടാമത് കുമ്മനമായിരുന്നു. അതേസമയം വട്ടിയൂര്‍കാവില്‍ തിരിച്ചു ചെയ്യാമെന്ന ധാരണയില്‍ വടകരയില്‍ കെ മുരളീധരന് ബിജെപിക്കാര്‍ വോട്ടു ചെയ്തതായിട്ടാണ് സിപിഎം ആരോപണം.



from mangalam.com http://bit.ly/2W2BjJf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages