വിവരവും വിദ്യാഭ്യാസവുമുള്ള ആരേലും ഇങ്ങനെ പറയുമോ? ഗംഭീറിനെതിരെ കലിപ്പടക്കാനാകാതെ വീണ്ടും പാക്ക് താരം അഫ്രീദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

വിവരവും വിദ്യാഭ്യാസവുമുള്ള ആരേലും ഇങ്ങനെ പറയുമോ? ഗംഭീറിനെതിരെ കലിപ്പടക്കാനാകാതെ വീണ്ടും പാക്ക് താരം അഫ്രീദി

ഇസ്ലാമാബാദ്: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള നിയുക്ത എംപിയുമായ ഗൗതം ഗംഭീറിനെതിരെ വീണ്ടും പാക്ക് താരം ഷാഹിദ് അഫ്രീദി. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ പിന്മാറണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അടുത്തിടെ ഗംഭീറും ഇതേ ആവശ്യം ഉയര്‍ത്തിയതിനു പിന്നാലെയാണ് തുറന്നടിച്ച് ഷാഹിദ് അഫ്രീദി രംഗശത്തത്തിയത്. ജൂണ്‍ 16 ന് മാഞ്ചസ്റ്ററിലാണ് ബദ്ധവൈരികളായ പാക്കിസ്ഥാനുമായി ഇന്ത്യയുടെ മത്സരം.

ഗംഭീറിന്റെ നിര്‍ദേശത്തിനു പിന്നാലെ വാര്‍ത്താസമ്മേളനത്തിലാണ് അഫ്രീദി തുറന്നടിച്ചത്. ഗൗതം ഗംഭീര്‍ പറഞ്ഞത് വിവേകമുള്ള അഭിപ്രായമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? വിവേകമുള്ള ആരെങ്കിലും ഇങ്ങനെ പറയുമോ? വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ? രോഷമടക്കാനാകാതെ അഫ്രീദിയുടെ വാക്കുകള്‍ ഇതായിരുന്നു.

അടുത്തിടെ ഷാഹിദ് അഫ്രീദി പുറത്തിറക്കിയ അദേഹത്തിന്റെ ആത്മകഥയായ 'ഗെയിം ചെയ്ഞ്ചറിലും ഗംഭീറിനെതിരെ പരാമര്‍ശം ഉയര്‍ത്തിയിരുന്നു. ഇന്ത്യയുടെ മുന്‍ ഓപ്പണറായ ഗൗതം ഗംഭീറിന് പെരുമാറ്റ പ്രശ്‌നമുണ്ടെന്നും, വ്യക്തിത്വം ഇല്ലാത്ത മനുഷ്യനാണ് ഗംഭീറെന്നും അഫ്രീദി കുറ്റപ്പെടുത്തിയിരുന്നു. ഭയങ്കര ആറ്റിറ്റിയൂടില്‍ നടക്കുമമ്പാഴും ഒരു റെക്കോര്‍ഡ് പോലും ഗംഭീറിന്റെ പേരിലില്ലെന്നും പാക്ക് താരം പരിഹസിച്ചിരുന്നു. പിന്നാലെ ഇതിനു മറുപടിയുമായി ഗംഭീര്‍ ട്വിറ്ററിലുടെ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനികള്‍ക്ക് ഇപ്പോഴും മെഡിക്കല്‍ ടൂറിസത്തിനായി വിസ ഇന്ത്യ അനുവദിക്കുന്നുണ്ട്. അഫ്രീദിയെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തെത്തിക്കാന്‍ താന്‍ തയാറാണെന്നും ഗംഭീര്‍ മറുപടി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ തമ്മില്‍ ഇടയാറുണ്ട്. 2007 ല്‍ കാന്‍പൂരില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനിടയില്‍ ഗ്രൗണ്ടില്‍ ഇരുവരും തമ്മിലുണ്ടായ 'ഏറ്റുമുട്ടലിനെ ' തുടര്‍ന്ന് ഐസിസി പിഴ ഈടാക്കിയിരുന്നു.



from mangalam.com http://bit.ly/2I1mGMg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages