കോട്ടയം: കെവിന്‍ വധക്കേസില്‍ ആരോപണവിധേയനായി സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതില്‍ പ്രതിഷേധിച്ച് കെവിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയേയും ഡിജിപിയേയും കാണും. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മുഖ്യമന്ത്രിയെ കാണുന്നത്.
ഗുരുതര വീഴ്ച നടത്തിയത് എന്ന് കണ്ടാണ് ഷിബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. ഗാന്ധിനഗര്‍ എസ് ഐ ആയിരുന്ന എം എസ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐ ജി ഇന്നലെയാണ് ഉത്തരവിറക്കിയത്. ഷിബു നല്‍കിയ വിശദീകരണത്തെ തുടര്‍ന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയാണ് പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കിയത്. മുഖ്യമന്ത്രിക്ക് പുറമെ കെവിന്റെ കുടുംബം പ്രതിപക്ഷ നേതാക്കളെയും മനുഷ്യാവകാശകമ്മീഷനേയും കാണും.
കെവിന്റെ ഒന്നാം ഓര്‍മ്മ ദിനത്തിലാണ് എസ്‌ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായത്. കെവിന്റെ മരണമുണ്ടായത് എസ്‌ഐ ഷിബുവിന്റെ കൃത്യ വിലോപം മൂലമാണെന്നും പരാതി നല്‍കിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാന്‍ എസ്‌ഐ ഷിബു തയ്യാറായില്ലെന്നും രാജന്‍ പറഞ്ഞു.
ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഇന്നലെ ഐ ജി ഉത്തരവിട്ടത്. അതേസമയം, ഷിബുവിന് കോട്ടയം ജില്ലയില്‍ പോസ്റ്റിംഗ് നല്‍കരുതെന്നും മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്നും കോട്ടയം എസ്പി ഐജിയോട് ആവശ്യപ്പെട്ടു.
from mangalam.com http://bit.ly/2WuRjD5
via IFTTT
No comments:
Post a Comment