തിരുവനന്തപുരം: ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കെ.എൻ.എ ഖാദർ എം.എൽ.എയാണ് നോട്ടീസ് നൽകിയത്. ചർച്ചകൾ കൂടാതെ ഡയറക്ട്രേറ്റ് ഓഫ് ജനറൽ എജുക്കേഷൻ രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഖാദർ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചതാണെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചർച്ചകൾക്കും മന്ത്രിസഭയിൽ ഇന്ന് തുടക്കമാവും. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകൾ ഒറ്റ ഡയറക്ട്രേറ്റിന് കീഴിൽ കൊണ്ടുവരാൻ നിർദേശിക്കുന്നതാണ് ഖാദർ കമ്മീഷൻ റിപ്പോർട്ട്. ഭരണപരമായ കാര്യങ്ങൾ പറയുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നത്. അക്കാദമിക്ക് കാര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. അധ്യാപക സംഘടനകളുമായും അനധ്യാപക സംഘടനകളുമായും സർക്കാർ ചർച്ചകൾ നടത്തിയെങ്കിലും അഭിപ്രായ ഐക്യമുണ്ടായിട്ടില്ല. മാനേജ്മെന്റുകൾ സർക്കാർ തീരുമാനത്തെ പൂർണമായും അംഗീകരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം തകർക്കുന്നതാണ് തീരുമാനമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ചർച്ച നടത്തി ഏകാഭിപ്രായം ഉണ്ടാവുന്നത് വരെ തീരുമാനം നടപ്പിലാക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. റിപ്പോർട്ടിലെ 14 നിർദേശങ്ങളിൽ രണ്ടെണ്ണം മാത്രമാണ് നടപ്പാക്കുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. ഒരു ഡയറക്ട്രേറ്റിന് കീഴിലായാലും സംസ്ഥാനത്തെ സ്കൂൾ സംവിധാനത്തിന് മാറ്റമുണ്ടാകില്ലെന്നാണ് മന്ത്രി പറയുന്നു. content highlights:Adjournment Motion,khader commission report, KNA Khader, UDF
from mathrubhumi.latestnews.rssfeed http://bit.ly/2MfMObQ
via
IFTTT
No comments:
Post a Comment