പാലക്കാട്: വനിതാ കമ്മീഷൻ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്ന് ആലത്തൂർ എം.പി രമ്യ ഹരിദാസ്. വിജയരാഘവനെതിരായ പരാതി നേരിട്ട് സ്വീകരിക്കാമായിരുന്നിട്ടും വനിതാ കമ്മീഷൻ അത് ചെയ്തില്ലെന്നും രമ്യ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ആ സാഹചര്യത്തിൽ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷന് നേരിട്ട് കേസ് എടുക്കാമായിരുന്നു. അതുണ്ടായില്ല. അതിനാലാണ് കേസുമായി മുമ്പോട്ട് പോയത്. കേസ് ഇപ്പോൾ കോടതിയിലാണ്. രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കേണ്ട ആളാണ് വനിതാ കമ്മീഷൻ. കാരണം അവർ നിലനിൽക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണെന്നും രമ്യ ഹരിദാസ് ഓർമിപ്പിച്ചു. content highlights:Remya Haridas, Congress,womens commission, MC Josephine, A Vijayaraghavan
from mathrubhumi.latestnews.rssfeed http://bit.ly/2HHQwXq
via
IFTTT
No comments:
Post a Comment