ന്യൂഡല്‍ഹി: തെരുവില്‍ അഅലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലി കൂട്ടത്തിനു മേല്‍ ബൈക്കിടിച്ചു. പ്രകോപിതരായ കാളയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. കാളയുടെ കൊമ്പ് കുത്തിക്കയറിയാണ് മരണം. പശ്ചിമ ഡല്‍ഹിയിലെ ഇന്ദര്‍പുരി മേഖലയിലെ ദേവി പ്രകാശ് ശാസ്ത്രി മാര്‍ഗില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഈ ദാരുണ സംഭവം നടന്നത്.
രവി തക്രല്‍ എന്നായാളാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന രവിയുടെ ബൈക്കിനു മുന്നില്‍ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന കാള വന്നുപെടുകയായിരുന്നു. ബ്രേക്ക് ചെയ്യുന്നതിനു മുന്‍പേ ബൈക്ക് കാളയില്‍ ഇടിച്ചു. ഇതോടെ പ്രകോപിതനായ കാള രവിയെ കുത്തിവീഴ്ത്തുകയും കൊമ്പ് വയറ്റില്‍ കുത്തിയിറക്കുകയും ചെയ്തു. നാട്ടുകാര്‍ ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
കൊലയാളിയായ കാളയ്ക്ക് ഉടമസ്ഥനുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മോണിക ഭരദ്വാജ് പറഞ്ഞു. അശ്രദ്ധമൂലമുള്ള അപകടത്തിനാണ് കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്റെ കാരണം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.
from mangalam.com http://bit.ly/2w8bbNu
via IFTTT
No comments:
Post a Comment