ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തെരഞ്ഞെടുപ്പ് കമ്മീഷനിലും ഭിന്നതയും പൊട്ടിത്തെറിയും വിയോജിപ്പും. പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്ന കമ്മറ്റിയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷണന്‍ അംഗം അശോക് ലവോസ വിട്ടു നില്‍ക്കുന്നു. മോഡിക്കും അമിത്ഷായ്ക്കും ക്‌ളീന്‍ ചിറ്റ് നല്‍കുന്ന നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
ഇക്കാര്യം അന്തിമ ഉത്തരവില്‍ ഉള്‍പ്പെടുത്താതെ യോഗത്തില്‍ പങ്കെടുക്കില്ല എന്ന നിലപാടിലാണ് ലവോസ. പെരുമാറ്റച്ചട്ട ലംഘനം പരാതികള്‍ പരിഗണിക്കുന്ന മൂന്നംഗ സമിതിയില്‍ അംഗമാണ് ലവോസ. സുനില്‍ അറോറയും സുശീല്‍ചന്ദ്രയുമാണ് സമിതിയിലെ മറ്റംഗങ്ങള്‍. ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറു തവണയോളമാണ് നരേന്ദ്രമോഡിക്കും അമിത്ഷായ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്‌ളീന്‍ചിറ്റ് നല്‍കിയത്. മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികളിൽ ക്ലീൻ ചിറ്റ് നല്കുന്നതിൽ ലവാസയ്ക്ക് വിയോജിപ്പ് ഉണ്ടായിരുന്നു.
വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവിൽ അത് ഉണ്ടായിരുന്നില്ലെന്നും ലവാസ പറഞ്ഞു. സമിതിയില്‍ ന്യൂനപക്ഷത്തിന്റെ തീരുമാനങ്ങള്‍ രേഖപ്പെടുത്താതെ പോകുന്നു എന്നാണ് ലവാസയുടെ ആരോപണം ഇക്കാര്യത്തില്‍ തീരുമാനം വരാതെ യോഗത്തില്‍ പങ്കെടുക്കുന്നത് നിര്‍ത്ഥകമാണെന്ന് ലാവോടെ മെയ് നാലിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പ്രധാനമായ ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമർശത്തിലും പുൽവാമയ്ക്ക് തിരിച്ചടി നൽകിയവർക്ക് വോട്ട് നൽകണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്.
കത്തിന്റെ പശ്ചാത്തലത്തില്‍ അറോറ ലവാസയുമായി കൂടിക്കാഴ്ച നടത്തുകയു ചെയ്തു. പാകിസ്താന്‍ പിടികൂടിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെക്കുറിച്ച് ഏപ്രില്‍ 21 ന് ഗുജറാത്തില്‍ നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ചതിന് മെയ് 4 നായിരുന്നു മോഡിക്ക്് ആദ്യം ക്‌ളീന്‍ ചിറ്റ് നല്‍കിയത്. പിന്നീട് പല തവണയായി നടത്തിയ പ്രസ്താവനകള്‍ക്കും അംഗീകാരം നല്‍കി.
from mangalam.com http://bit.ly/2QcIND9
via IFTTT
No comments:
Post a Comment