തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം തടസ്സപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്ര മന്ത്രിക്കയച്ച കത്ത് പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കണം. ദേശീയപാത വികസന അതോറ്റിയുടെ നടപടി അവസാനിപ്പിക്കണം എന്നാണ് ശ്രീധരൻ പിള്ളയുടെ കത്തിൽ പറഞ്ഞിരിക്കുന്നത്. നമ്മുടെ നാട്ടിലുള്ള ജനങ്ങൾ ഗതാഗതക്കുരുക്കിൽ തന്നെ കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിൽ. നാട്ടിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികൾ ആ നാട്ടിൽ ജീവിക്കുന്ന ജനങ്ങളുടെ സൗകര്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കണം. രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വം എന്താണെന്നുള്ള പ്രാഥമിക അറിവ് പോലുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സംഘടനകൾ നാടിന് തന്നെ ബാധ്യതയായിരിക്കും. ബിജെപി ആ ഗണത്തിൽപ്പെടുന്നുവെന്ന് അവർ സ്വയം തെളിയിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. ഇത്തരൊമൊരു കത്ത് കേന്ദ്രത്തിലേക്ക് അയക്കുമ്പോൾ സംസ്ഥാന സർക്കാരിന് മുന്നിലെങ്കിലും അവതരിപ്പിക്കേണ്ടതാണ്. അല്ലെങ്കിൽ പൊതുജനമധ്യത്തിൽ വെക്കണം. ഇതൊന്നുമില്ലാതെ വളരെ രഹസ്യമായി കത്തയച്ച് വികസന പ്രവർത്തനങ്ങൾ തടയുകയാണ് ഉണ്ടായത്. നിക്ഷിപ്ത താത്പര്യക്കാർക്ക് വേണ്ടി ദേശീയതലത്തിലുള്ള അധികാരം ഉപയോഗിച്ച് ദേശീയപാത വികസനത്തിന് തടസ്സം സൃഷ്ടിക്കാൻ ബിജെപി മുമ്പും ശ്രമിച്ചിട്ടുണ്ട്. ഇത്തരം ശക്തികളെ ശക്തമായി നേരിടാൻ കേരള ജനത തയ്യാറാകണം. പ്രളയത്തിന്റെ സമയത്തും ഇവരെ കേരള ജനത നേരിട്ടിട്ടുണ്ട്. ദേശീയപാത വികസനത്തിനായി സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തു. അതിവേഗത്തിലാണ് സ്ഥലമേറ്റെടുപ്പ് സംസ്ഥാനം നടപ്പാക്കിയത്. സംസ്ഥാനവുമായി ചർച്ച നടത്താതെയാണ് ഇപ്പോൾ പദ്ധതി നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഇതു സംബന്ധിച്ച തീരുമാനം പുറത്ത് വരുന്നത്. രണ്ട് വർഷക്കാലം സംസ്ഥാനത്ത് ദേശീയപാതാ വികസനം നിശ്ചലമാക്കുന്നതാണ് തീരുമാനം. സംസ്ഥാനത്തിന്റെ ചിരകാല സ്വപ്നത്തിന്റെ ചിറകരിയുന്നതാണ് ഈ തീരുമാനം. ദേശീയപാതാ വികസനത്തിന്റെ ഒന്നാംപട്ടികയിൽ ഉൾപ്പെട്ടത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. മറ്റു കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തികമായി സഹായിക്കാത്തത് മാത്രമല്ല കേരളത്തിന്റെ നവോത്ഥാന-പാരമ്പര്യ മൂല്യങ്ങളെ തകർക്കാനുള്ള ശ്രമവും വർഗീ ചേരിതിരിവുണ്ടാക്കാനും ബിജെപി സർക്കാർ ശ്രമിച്ചു. പുറത്ത് നിന്ന് ലഭിക്കേണ്ട സഹായം തടഞ്ഞുവെച്ചു. ഒരാപത്ത് വരുമ്പോൾ ഒറ്റക്കെട്ടായി നേരിടുമെന്ന് ലോകത്തിന് മുന്നിൽ വിളിച്ചോതിയ ജനതയെ വർഗീയത പറഞ്ഞ് ഭിന്നിപ്പിക്കാൻ സംഘപരിവാർ ശക്തികൾ നോക്കിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. Content Highlights:national highway development-cm pinarayi vijayan against central government and ps sreedharan pillai
from mathrubhumi.latestnews.rssfeed http://bit.ly/2WzVtql
via
IFTTT
No comments:
Post a Comment