ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയക്കാരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാമത്. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ സേവനങ്ങളിൽ മോദിയ്ക്ക് 110,912,648 പ്രേക്ഷകരാണുള്ളത്. ഓൺലൈൻ വിസിബിലിറ്റി മാനേജ്മെന്റ്, കണ്ടന്റ് മാർക്കറ്റിങ് പ്ലാറ്റ്ഫോമായ സെമ്രുഷ് (SEMrush) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കാണ് സോഷ്യൽ മീഡിയയിൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ളത്. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ അക്കൗണ്ടുകളിൽ നിന്നായി 182,710,777 ഫോളോവർമാരാണ് ഒബാമയ്ക്കുള്ളത്. മോദിയ്ക്ക് 11 കോടിയിലധികം ആരാധകരെ കിട്ടിയപ്പോൾ അമേരിക്കയുടെ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 96 ലക്ഷത്തോളം ആളുകളുടെ പിന്തുണമാത്രമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. എന്നാൽ ട്വിറ്ററിലെ ഫോളോവർമാരുടെ എണ്ണത്തിൽ ട്രംപ് രണ്ടാമതുള്ള രാഷ്ട്രീയക്കാരനാണ്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയ്ക്ക് ആഗോളതലത്തിൽ 1.6 കോടി ഫോളോവർമാരാണുള്ളത്. മറ്റ് സോഷ്യൽ മീഡിയാ സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ. രാഷ്ട്രീയക്കാർക്ക് ഏറെ പിന്തുണ ലഭിക്കുന്നത് ട്വിറ്ററിലാണ് എന്നും സെമ്രുഷ് റിപ്പോർട്ടിൽ പറയുന്നു. Content Highlightsl:Modi second most followed politician globally
from mathrubhumi.latestnews.rssfeed http://bit.ly/2V4PTL0
via
IFTTT
No comments:
Post a Comment