വിശ്വഭാരതി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നവദമ്പതികളായ കൗമാരക്കാര്‍ മരിച്ചനിലയില്‍; ആത്മഹത്യയാണെന്ന് പോലീസ് നിഗമനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

വിശ്വഭാരതി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നവദമ്പതികളായ കൗമാരക്കാര്‍ മരിച്ചനിലയില്‍; ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

സുരി: പശ്ചിമ ബംഗാളിലെ ബിര്‍ഭൂ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വഭാരതി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നവദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയോടെ ചീന ഭാവനയ്ക്കു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സര്‍വകലാശാലയിലെ ചൈനീസ് ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്ന കേന്ദ്രമാണ് ചീന ഭാവന. 18കാരനായ സോംനാഥ് മഹാതോയും 19കാരിയായ അബന്തികയുമാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഭോല്‍പുരിലെ ശ്രീനന്ദ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇരുവരും അടുത്തനാളില്‍ വിവാഹിതരായിരുന്നു. സോംനാഥ് ഈ വര്‍ഷം ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതിയിരുന്നു. അബന്തിക പത്താം €ാസ് പരീക്ഷ കഴിഞ്ഞു നില്‍ക്കുകയാവണ്.

ആത്മഹത്യയാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക സൂചന. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ സെക്യുരിറ്റി ജീവനക്കാരനാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. രാത്രിയില്‍ എങ്ങനെയാണ് ഇവര്‍ കാമ്പസിനുള്ളില്‍ കയറിയതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിശ്വ ഭാരതി പി.ആര്‍.ഒ അനിര്‍ബന്‍ സര്‍ക്കാര്‍ പറഞ്ഞു.



from mangalam.com http://bit.ly/2UWpTkM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages