അനുനയനീക്കം ഫലിച്ചില്ല: പുതിയ അധ്യക്ഷനെ ഒരു മാസത്തിനുള്ളില്‍ കണ്ടെത്തണമെന്ന് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

അനുനയനീക്കം ഫലിച്ചില്ല: പുതിയ അധ്യക്ഷനെ ഒരു മാസത്തിനുള്ളില്‍ കണ്ടെത്തണമെന്ന് രാഹുല്‍

ന്യൂഡൽഹി: സമ്മർദം തുടരേണ്ടതില്ല, ഒരു മാസത്തിനുള്ളിൽ മറ്റൊരാളെപാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കണ്ടെത്തിക്കൊള്ളാൻ രാഹുലിന്റെ നിർദേശം വന്നതോടെ കോൺഗ്രസ് വിഷമവൃത്തത്തിലായി. മുതിർന്ന നേതാക്കളും രാഹുലിന്റെ വിശ്വസ്തരായ യുവനേതാക്കളും മാറിമാറി മൂന്നു ദിവസമായി രാഹുലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം വഴങ്ങാൻ തയ്യാറല്ല. പാർട്ടി നേതാക്കൾക്ക് പുറമേ ഡി.എം കെ അധ്യക്ഷൻ എം.കെ സ്റ്റാലിനും രാഹുലിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമായിരിക്കുമെന്ന് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവും അഭിപ്രായപ്പെട്ടു. അതേസമയം ലോക്സഭയിലെ കക്ഷിനേതൃസ്ഥാനം രാഹുൽ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് അധ്യക്ഷപദത്തിൽനിന്ന് രാജിവെക്കാനുള്ള തീരുമാനം രാഹുൽ സ്വീകരിച്ചത്. രാജി തീരുമാനത്തിൽനിന്ന് പിന്നോട്ടു പോകാൻ നിരവധി മുതിർന്ന നേതാക്കൾ അഭ്യർഥിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കുകയായാണ് രാഹുൽ. 52 സീറ്റുകളാണ് കോൺഗ്രസിന് നേടാനായത്. ആകെ അംഗസംഖ്യയുടെ പത്തുശതമാനം അംഗങ്ങളില്ലാത്തതിനാൽ കോൺഗ്രസിന് ഇത്തവണ പ്രതിപക്ഷ നേതൃസ്ഥാനവും ലഭിച്ചേക്കില്ല. രാഹുലിന്റേത് ഉറച്ചനിലപാടാണെന്ന് ചില നേതാക്കൾക്കെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ട്. അതോടെ താത്കാലികമായിട്ടെങ്കിലും പുതിയൊരാളെ പാർട്ടി തലപ്പത്തേക്ക് കണ്ടെത്തേണ്ടിവരും. content highlights:rahul gandhi asked congress to find new president within one month


from mathrubhumi.latestnews.rssfeed http://bit.ly/2Qwc7oz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages