ട്രോളണ്ട; ചുഞ്ചു ഇവർക്ക് പ്രാണനായിരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

ട്രോളണ്ട; ചുഞ്ചു ഇവർക്ക് പ്രാണനായിരുന്നു

കൊച്ചി: ചുഞ്ചു നായരെന്ന പേര് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ഒന്നാം ചരമവാർഷികത്തിൽ പതിവുകൾ തെറ്റിച്ചെത്തിയ ഈ പൂച്ചപ്പരസ്യമുണ്ടാക്കിയ ആരവമിനിയും അടങ്ങിയിട്ടില്ല. പൂച്ചയ്ക്കും ജാതിയോ എന്നാണ് ട്രോളുകളിലെ വിലാപം. ഈ പരിഹാസമെല്ലാം അറിയുന്നുണ്ട്, ചുഞ്ചുവിന്റെ വളർത്തുകുടുംബം. നവി മുംൈബയിലാണ് ഈ മലയാളി കുടുംബം. 'ഒന്നിനോടും പ്രതികരിക്കാനില്ല. പൂച്ചയ്ക്ക് ഇതാണ് അവസ്ഥയെങ്കിൽ മനുഷ്യന്റെ കാര്യമോ? ഒന്നുമാത്രം പറയാം. അവൾ ഞങ്ങൾക്ക് മൃഗമായിരുന്നില്ല. മകൾതന്നെയാണ്' -ചുഞ്ചുവിന്റെ വളർത്തമ്മയുടെ വാക്കുകൾ. റിട്ട. കോളേജ് അധ്യാപികയാണവർ. പേര് വെളിപ്പെടുത്താൻ താത്പര്യമില്ലെന്ന ആമുഖത്തോടെ അവർ പങ്കുവെച്ചു, ചുഞ്ചുവിന്റെ വിശേഷങ്ങൾ. 'പരസ്യ'വിവാദം ഒരു ഇംഗ്ലീഷ് പത്രത്തിന്റെ മുംബൈ എഡിഷനിൽ ഞായറാഴ്ചയായിരുന്നു പരസ്യം. ഒന്നാംചരമവാർഷികം തലക്കെട്ടിൽ 'മോളൂട്ടി വീ ബാഡ്ലി മിസ് യൂ' എന്നാണ് അമ്മയും അച്ഛനും ചേച്ചിമാരും ചേട്ടൻമാരും ചേർന്ന് നൽകിയ പരസ്യത്തിലെ വാക്കുകൾ. പൂച്ചയുടെ 'ചുഞ്ചു നായർ' എന്ന പേരാണ് ട്രോളന്മാരെ പ്രകോപിപ്പിച്ചത്. ചുഞ്ചു നായർ മകൾ ഒന്നോ രണ്ടോ ആഴ്ച പ്രായമുള്ളപ്പോഴാണ് അവൾ ഞങ്ങളുടെ വീട്ടുപരിസരത്തെത്തിയത്. ശല്യമോർത്ത് ആദ്യം ശ്രദ്ധിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും പോയില്ല. പാവംതോന്നി ഇടയ്ക്ക് പാലൊക്കെ കൊടുത്തു. പതിയെ അവൾ കുടുംബത്തിലൊരാളായി. വെറ്ററിനറി ഡോക്ടറാണ് 'ചുഞ്ചു' എന്ന പേരിനൊപ്പം നായർ ചേർത്തത്. അവൾ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായതിനാൽ അത് മാറ്റിയില്ല. 18 വർഷം ഒപ്പമുണ്ടായിരുന്നു. ഏറെ പ്രത്യേകതകളുണ്ട് ചുഞ്ചുവിന്. ബഹളമില്ല. ഭക്ഷണത്തിൽ തലയിടലും തട്ടിമറിക്കലുമില്ല. വീടിനകം വൃത്തികേടാക്കില്ല. രാത്രി കിടക്കുന്നതും ഞങ്ങൾക്കൊപ്പമാണ്. ഭക്ഷണത്തിൽ ചെറിയ ഇഷ്ടങ്ങളുണ്ട്. അയലയും നെയ്മീനുമാണ് താത്പര്യം. അതിനായി ഞാൻ ആഴ്ചയിൽ മൂന്നുദിവസം മാർക്കറ്റിൽ പോകും. അവളെ തനിച്ചാക്കാൻ മടിച്ച് യാത്രകൾ കുറച്ചു. രണ്ടുപെൺമക്കളുണ്ട് എനിക്ക്. മക്കൾക്കും മരുമക്കൾക്കും ചുഞ്ചുവിനെ ഏറെ ഇഷ്ടമാണ്. 2018 ജനുവരിയിലാണ് വയ്യായ്ക തുടങ്ങിയത്. 13-14 വർഷമാണത്രേ പൂച്ചകൾക്ക് ആയുസ്സ്. അവൾ 18 വർഷം ജീവിച്ചു. പ്രായത്തിന്റെ അവശതകളോടെ മേയ് 26-നാണ് ഞങ്ങളെ വിട്ടുപിരിഞ്ഞത്. വെറ്ററിനറി ആശുപത്രിയിലെ വൈദ്യുതശ്മശാനത്തിലായിരുന്നു ശവസംസ്കാരം. കഴിഞ്ഞ ഒരുവർഷം ഞങ്ങൾ ആഘോഷമെല്ലാം ഒഴിവാക്കി. ഓണവും വിഷുവും ആഘോഷിച്ചില്ല. അവളെ ഓർക്കാത്ത ഒരുദിവസം പോലുമില്ല. അത്രയും പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ടാണ് ചരമവാർഷികത്തിൽ പരസ്യം നൽകിയത് -അവർ പറഞ്ഞുനിർത്തി. content highlights:chunju nair, cat


from mathrubhumi.latestnews.rssfeed http://bit.ly/2W9Xxcd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages