തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ പുന:സംഘടന ചര്‍ച്ചകള്‍ വീണ്ടും ശക്തമാകുന്നു. പാതിവഴിയില്‍ നിര്‍ത്തിയ പുന:സംഘടനയിലൂടെ സംഘടനയെ ശക്തിപ്പെടുത്താനാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമം. ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഈ ആഴ്ച തന്നെ ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബ്‌നധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്‍ഡിനാണ്.
കെപിസിസി സ്ഥാനം ഒഴിഞ്ഞ എംഎം ഹസ്സനോ, എറണാകുളം ഹൈബിക്ക് വിട്ടുകൊടുത്ത കെ.വി തോമസോ യുഡിഎഫ് കണ്‍വീനറാകാനാണ് സാധ്യത. ഒരാള്‍ക്ക് ഒരു പദവി മാത്രം എന്നതാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നയം. അതിനാല്‍ തന്നെ കെ. സുധാകരനും കൊടിക്കുന്നിലും എംപിമാരായതിനാല്‍ ഇവരെ മാറ്റി പുതിയ വര്‍ക്കിങ്ങ് പ്രസിഡന്റുമാരെ നിശ്ചയിക്കുമോ എന്നതും പുനസംഘടനയില്‍ ചര്‍ച്ചയായി ഉയരും. എംഐ ഷാനവാസിന്റെ മരണത്തെ തുടര്‍ന്ന് നിലവില്‍ ഒരു വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്.
ടിഎന്‍ പ്രതാപനും വി.കെ ശ്രീകണ്ഠനും വിജയിച്ചതോടെ രണ്ട് പുതിയ ഡിസിസികളിലും അഴിച്ചു പണി വന്നേക്കും. അതേസമയം ആലപ്പുഴയില്‍ തോറ്റ ഷാനിമോള്‍ ഉസ്മാന് പ്രത്യേക പരിഗണന നല്‍കണമെന്നാണ് ഗ്രൂപ്പുകള്‍ക്ക് അതീതമായ അഭിപ്രായം. പാര്‍ട്ടിയില്‍ സുപ്രധാനമായ സ്ഥാനമോ, അല്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ അരൂര്‍ സീറ്റ് ഷാനിയ്ക്ക് നല്‍കി ആശ്വസിപ്പിക്കാനും നീക്കമുണ്ട്.
അതേസമയം സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന അനിവാര്യമാണെന്ന നിലപാടുമായി കെ.മുരളീധരന്‍ രംഗത്തെത്തി. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുന:സംഘടന പൂര്‍ത്തിയാക്കാനാണ് നീക്കം.
from mangalam.com http://bit.ly/2M8rtRu
via IFTTT
No comments:
Post a Comment